അൻവർ ഇടഞ്ഞു ;നിലമ്പൂരില്‍ പി വി അന്‍വര്‍ മത്സരത്തിന്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് കടുത്ത അതൃപ്തി

Must Read

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരിക്കാനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥി വരട്ടെ. എന്നിട്ട് സ്ഥനാർഥിയോട് ഒപ്പം ഉണ്ടാകുമോ എന്ന് ആലോചിക്കാമെന്ന് പിവി അൻവർ പറഞ്ഞു. ഏത് ചെകുത്താനും സ്ഥനാർത്ഥിയാകാൻ ആകില്ല. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മുന്നണി പ്രവേശനം വൈകുന്നതിൽ അണികൾക്ക് അതൃപ്തി ഉണ്ട്. അതൃപ്തി യുഡിഎഫ് നേതൃത്വത്തെ പ്രത്യേകം അറിയിക്കേണ്ടതില്ലല്ലോയെന്നും പിവി അൻപറഞ്ഞു. പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്നായിരുന്നു നേരത്തെ പിവി അൻവർ പറഞ്ഞത്.

Previous articleരാജ്യം അതീവ ജാഗ്രതയിൽ; അതിർത്തി അടച്ചുപൂട്ടി. മിസൈലുകൾ റെഡി, ഷൂട്ട് അറ്റ് സൈറ്റ്; തയാറായി സൈന്യം, നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം.ജാഗ്രതയിൽ രാജസ്ഥാനും പഞ്ചാബും.തകര്‍ത്ത് എല്ലാം പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐയും നേരിട്ട് പിന്തുണയും അഭയവും നല്‍കുന്ന തീവ്രവാദ കേന്ദ്രങ്ങള്‍; ശത്രു രാജ്യത്തെ തീവ്രവാദ നീക്കങ്ങളെല്ലാം നമുക്ക് അറിയാമെന്ന സന്ദേശം നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍.അജിത് ഡോവലിന്റെ യുദ്ധ തന്ത്രങ്ങള്‍ ലോക രാജ്യങ്ങളും ചര്‍ച്ചയാക്കുന്നു
Next articleബിഷപ് ​ഫ്രാങ്കോ മുളക്കൽ ബലാത്സംഗക്കേസില്‍ പരാതിക്കാരിക്ക് പിന്തുണയുമായി സമരം നടത്തിയ മൂന്ന് കന്യാസ്ത്രീകള്‍ മഠംവിട്ടു.സിസ്റ്റര്‍ അനുപമ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍.മാനസിക സമ്മർദമാണ്​ മഠം വിടാൻ പ്രേരിപ്പിച്ചതെന്ന് പ്രതികരണം.പ്രതിഷേധിച്ച മറ്റ് മൂന്ന് പേര്‍ ഇപ്പോഴും മഠത്തില്‍ തുടരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This