കൊച്ചി:മായം ചേർത്ത ഉല്പന്നങ്ങൾ വിൽക്കുന്നുവെന്ന പേരിൽ കേസുകളും നിരോധനവും ഏൽക്കേണ്ടിവന്ന നിറപറ വീണ്ടും മാധ്യമശ്രദ്ധയിൽ .മുൻപ് കറി പൗഡറിലെ അന്നജത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിറപറയുടെ മൂന്ന് ഉൽപന്നങ്ങൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഇറക്കിയ ഉത്തരവിറക്കിയത് വൻ ചർച്ചയും വിവാദവും ആയിരുന്നു . ഇത്തവണ സ്ത്രീയും ബ്ളാക്ക്മെയിലിംഗുമാണ് നിറപറയെ മാധ്യമ ശ്രദ്ധയിൽ എത്തിച്ചിരിക്കുന്നത് . നിറപറ ഗ്രൂപ്പ് എംഡി ബിജു കർണനെ ബ്ലാക്ക് മെയിൽ ചെയ്ത് 49 ലക്ഷം രൂപ തട്ടിയെടുത്ത് എന്ന കേസില്‍ രണ്ട് പേർ പിടിയിലായിരുന്നു . ചാലക്കുടി സ്വദേശി സീമ, എറണാകുളം സ്വദേശി ഷാനു എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജു കര്‍ണ്ണൻ നൽകിയ പരാതിയിലാണ് നടപടി. സ്വാകാര്യ ഫോട്ടോകളും ഫേസ്ബുക്ക് ചാറ്റുകളും പുറത്തുവിട്ട് കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക് മെയിൽ ചെയ്തെന്നായിരുന്നു പരാതി. കഴിഞ്ഞ മെയ് മുതല്‍ ജൂണ്‍ വരെ വിവിധ കാലയളവുകളിലായാണ് സംഘം പണം തട്ടിയതെന്ന് ബിജു കര്‍ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
എന്നാൽ തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്ന് അറസ്റ്റിലായ സീമ പൊലീസില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ഇത് പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. തെളിവ് ശേഖരണത്തിനായി പെരുമ്ബാവൂര്‍ പൊലീസ് സീമയെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.വ്യവസായി ബിജു കര്‍ണ്ണന് താനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്ന വാദത്തില്‍ ഉറച്ച് നിൽക്കുകയാണ് അറസ്റ്റിലായ ചാലക്കുടി സ്വദേശിനി സീമ.
ബിജുവിനെ വലിയില്‍ വീഴ്‌ത്താന്‍ സീമയും ഇപ്പോള്‍ ഒപ്പം താമസിച്ചുവരുന്ന ആജീര്‍ ഹുസൈനും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കാം ബിജുവിനെ എറണാകുളത്ത് ഹോട്ടലില്‍ കണ്ടുമുട്ടിയതെന്നും കരുതുന്നു. ഇവര്‍ അവകാശപ്പെടുന്ന തീയതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ആരോപണത്തില്‍ കഴമ്പില്ലന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി എന്‍ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാല്‍ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന.
ബിജുവിനെ ഫേസ്ബുക്കിലൂടെ പ്രതികൾ ആദ്യം പരിചയപ്പെടുകയും പിന്നീട് ഇവരെല്ലാവരും ഒത്തുകൂടുകയും ചെയ്തു. ഇതിനിടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുകയുമായിരുന്നുഎന്നാണ് പരാതി .ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു ആദ്യം പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടു തുടങ്ങി. പിന്നീട് വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വ്യവസായി പോലീസിനെ സമീപിച്ചത് .