വട്ടിയൂർക്കാവിലെ മഴ തുണയ്ക്കുന്നത് എൽഡിഎഫിനെ…!! യുഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെടില്ലെന്ന് ആശങ്ക.മഴയില്‍ കുതിര്‍ന്ന് എറണാകുളത്തെ പോളിംഗ്; തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് ടിക്കാറാം മീണ

Must Read

വട്ടിയൂർക്കാവ്: അഞ്ച് മണ്ഡ‍ലങ്ങളിലെയും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മഴ കാര്യമായി ബാധിച്ച എറണാകുളം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.എറണാകുളത്ത് കനത്ത മഴ വോട്ടെടുപ്പിനെ കാര്യമായി ബാധിച്ചു. വെള്ളം കയറിയതിനാൽ 10 ബൂത്തുകളിൽ ബദൽ സംവിധാനമൊരുക്കി. മഴ ഒഴിഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തതിനാൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്റവും ചൂടേറിയ മത്സരം നടക്കുന്ന വട്ടിയൂർക്കാവിലും രാവിലെ കനത്ത മഴയാണ് പെയ്യുന്നത്. നിലവിൽ സാമുദായിക വോട്ടുകൾ വിജയിയെ നിശ്ചയിക്കുമെന്ന് കരുതുന്ന മണ്ഡലത്തിൽ പോളിംഗ് സതമാനം ഉയരുന്നില്ലെങ്കിൽ മുന്നണികളുടെ ആശങ്ക വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുമ്പോൾ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് വോട്ട‍‍‍ർമാരുടെ വലിയ ഒഴുക്കില്ലെങ്കിലും പോളിംഗ് ശതമാനത്തെ അതൊന്നും ബാധിക്കില്ലെന്നാണ് മുന്നണികൾ പരസ്യമായി അഭിപ്രായപ്പെടുന്നതെങ്കിലും അവരുടെ ആശങ്ക മുഖത്ത് വിരിയുന്നുണ്ട്.

ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മഴ ഉച്ചയ്ക്ക് ശേഷവും കനക്കുകയാണെങ്കിൽ  രാഷ്ട്രീയ പ്രവർത്തകരൊഴികെ ആരും വോട്ട് ചെയ്യുകയുണ്ടാവില്ല.ഇത്തരത്തിൽ രാഷ്ട്രീയ വോട്ട് മാത്രമാണ് പോൾചെയ്യുന്നതെങ്കിൽ അത് ഇടതുപക്ഷത്തിന് അനുഗുണമാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ കടുത്ത രാഷ്ട്രീയം പ്രകടിപ്പിക്കുന്നവരുടേയാകില്ലെന്നതിനാൽ അവ പോൾ ചെയ്യാതെ നഷ്ടപ്പെടാനാണ് സാധ്യതയെന്നും വിലയിരുത്തുന്നു.

വട്ടിയൂർക്കാവിൽ യുഡിഎഫ് ജയം സുനിശ്ചിതമെന്നായിരുന്നു മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ എംഎൽഎ കെ മുരളീധരന്റെ പ്രതികരണം. മഴ പോളിംഗിനെ സാധാരണ രീതിയിൽ ബാധിക്കുന്ന നിയോജക മണ്ഡലം ആണെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്ന് മുരളീധരൻ ഉറപ്പിച്ച് പറയുന്നു. പൊതുവേ പോളിംഗ് കുറവായ മണ്ഡലത്തിൽ താൻ ആദ്യം മത്സരത്തിനിറങ്ങിയപ്പോൾ പോളിംഗ് കുറവായിരുന്നുവെങ്കിലും അത് വോട്ടിനെ ബാധിച്ചില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

അതേസമയം പ്രതികൂല കാലാവസ്ഥ സംബന്ധിച്ച ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യു.ഡി. എഫിനെ ബാധിക്കില്ല. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള ശ്രമമാണ് പ്രവര്‍ത്തകർ നടത്തുന്നത്. മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിംഗ് ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Latest News

ജലീലിനെ ഇറക്കി അവരില് തടയിടാൻ സിപിഎം ? ”മിസ്റ്റർ പി വി അൻവർ ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയെങ്കില്‍ അങ്ങോട്ടും മാന്യത.അന്‍വറിനെതിരെ കെടി ജലീല്‍

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കെട്ടി ജലീൽ .അന്വറിനെതിരെ ജലീലിനെ ഇറക്കിയത് സിപിഎം എന്നും ആരോപണം ഉണ്ട് .പിവി അന്‍വറിന് മറുപടിയുമായി ഡോ...

More Articles Like This