കേരളത്തിൽ അഞ്ചു സീറ്റ് പിടിക്കും !കൃസ്ത്യാനികളും വോട്ട് ഉറപ്പിക്കും! നിർമലാ സീതാരാമൻ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകും! തൃശൂരിൽ സുരേഷ് ഗോപി; ആറ്റിങ്ങലിൽ വി മുരളീധരൻ; പാലക്കാട് കെ സുരേന്ദ്രൻ

Must Read

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെന്ന് സൂചന. സംസ്ഥാനത്ത് എന്‍ഡിഎ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്ദേഭാരതിന്റെ ഉദ്ഘാടനവമുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം തിരഞ്ഞെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. സാധ്യതകള്‍ മങ്ങിയതോടെ മോദിയില്ലെങ്കില്‍ തലയെടുപ്പുള്ള മറ്റൊരു ദേശീയ നേതാവ് വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ എത്തിനില്‍ക്കുന്നത് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനിലാണ്-ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ശശി തരൂര്‍ നേടിയെങ്കിലും ശക്തമായ ത്രികോണ മത്സരത്തിലും വോട്ടു കൂട്ടാന്‍ ബിജെപിക്കായി. തൊട്ടുമുന്നിലെ തെരഞ്ഞെടുപ്പിലെ ശശി തരൂരിന്റെ ഭൂരിപക്ഷം പതിനയ്യായിരം മാത്രമായിരുന്നു. കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത് അതില്‍ ഏറ്റവും മുന്നില്‍ തിരുവനന്തപുരം മണ്ഡലമാണ്. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലിലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കാനാണ് സാധ്യത. ഇതില്‍ തൃശൂരില്‍ സുരേഷ് ഗോപി ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. പാലക്കാട് കെ സുരേന്ദ്രന്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട് . വികസനം ചര്‍ച്ചയാക്കി വോട്ട് നേടാനാണ് നീക്കം.

 

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This