കോൺഗ്രസ് കൈയൊഴിഞ്ഞു, ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു !!

Must Read

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ശോഭ സുബിനെതിരെ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം തന്റെ ഒപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് വനിത നേതാവ് പാര്‍ട്ടി വിടുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശോഭാ സുബിന്‍ തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു കയ്പമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വനിതാ നേതാവ് അറിയിച്ചത്.

പരാതി നല്‍കിയിട്ടും അത് അന്വേഷിക്കാന്‍ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് യുവതി പറയുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നും പരാതിക്കാരി ആരോപിച്ചു.

പ്രശ്‌നം ഇത്ര ഗുരുതരമായിട്ടും കോണ്‍ഗ്രസ് നേതൃത്വം എന്താണ് പ്രശ്‌നമെന്ന് ഇതുവരെ ചോദിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യാതൊരു പ്രതീക്ഷയുമില്ല. വിശ്വാസിച്ച് കൂടെ നിന്നവരില്‍ നിന്നാണ് ഇത്തരമൊരു മോശം അനുഭവമുണ്ടായത്.

കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ലാ എന്നും യുവതി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ മതിലകം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ശോഭാ സുബിനും മറ്റ് രണ്ടുപേര്‍ക്കുമെതിരേയും ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും യുവതി പറയുന്നു.

ഇതിനിടെ പരാതി നല്‍കിയ വനിത നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്ന് യുവതി അറിയിച്ചിരുന്നു. യുവതിയെ മോശക്കാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്.

യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ വേണ്ടി സൃഷ്ടിച്ച ടെലിഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി ശോഭ സുബിന്‍ രംഗത്തെത്തിയിരുന്നു. മതിലകം പോലീസ് സ്റ്റേഷനില്‍ എനിക്കും സഹപ്രവര്‍ത്തകര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ശോഭ സുബിന്‍ പറഞ്ഞിരുന്നു.

മോര്‍ഫ് ചെയ്ത വീഡിയോ പ്രചാരപ്പിച്ചു എന്നതാണ് ആരോപണം എന്ന് അറിയാന്‍ കഴിഞ്ഞു. വ്യാജ പ്രചാരണങ്ങളേ ആദ്യമേ തന്നെ തള്ളി കളയുകയാണ്. ഡി.ജി.പിക്കും,എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട് എന്നും ശോഭാ സുബിൻ പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തിലും പരാതി നല്‍കിയിട്ടുണ്ട്. സംഘടന പ്രവര്‍ത്തനം നടത്തി തന്നെയാണ് മുന്നോട്ട് പോവുന്നത്. മോര്‍ഫ് ചെയ്ത വീഡിയോ ആണോ, അത് പ്രചരിപ്പിച്ചിട്ടുണ്ടോ എന്നൊക്കെ ഇന്നത്തെ പോലീസ് സംവിധാനത്തിന് വളരെ എളുപ്പത്തില്‍ അറിയാന്‍ സാധിക്കുന്ന കാര്യങ്ങളാണ്. മാനനഷ്ടത്തിനും കേസ് ഫയല്‍ ചെയ്യും. കാര്യങ്ങള്‍ നിയമപരമായി തന്നെ നേരിടുമെന്ന് ശോഭ സുബിന്‍ അറിയിച്ചു.

Latest News

ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു.മന്ത്രിമാര്‍ തമ്മിൽ പാര; സ്വീകരണം മാറ്റിവെച്ചു

തിരുവനതപുരം :ഒളിംപിക്‌സ് ഹോക്കി താരം പി.ആര്‍.ശ്രീജേഷിനെ സർക്കാർ അപമാനിച്ചു .സ്വീകരണം കൊടുക്കാമെന്നു വിളിച്ച് വരുത്തി മുന്നറിയിപ്പില്ലാതെ പെട്ടന്ന് മാറ്റിവെച്ചു. സര്‍ക്കാര്‍ അറിയിച്ച് നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങാൻ...

More Articles Like This