കന്യാസ്‌ത്രീ വിദ്യാർഥിനിനി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ.തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ല എന്ന് ആത്മഹത്യാക്കുറിപ്പ്

Must Read

തിരുവനന്തപുരം: കന്യാസ്‌ത്രീ പഠനം നടത്തുകയായിരുന്ന യുവതി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അന്നപൂരണി (27) ആണ് മരിച്ചത്. കഠിനംകുളം വെട്ടുതുറയിലെ റോസ്‌മിനിയൻസ് ഔവർ ലേഡി കോൺവെന്റിൽ കിടപ്പുമുറിയിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ പ്രാർത്ഥനയ്ക്ക് എത്താത്തതിനെത്തുടർന്ന് ഒപ്പമുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് അന്നപൂരണിയെ ഫാനിൽ തൂങ്ങിയനിലയിൽ കാണുന്നത്. മുറിയിൽ ഇവർ തനിച്ചായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തനിക്ക് കന്യാസ്‌ത്രീയാകാൻ യോഗ്യതയില്ലെന്നും അതിനാൽ പോകുന്നു എന്നുമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.

ഒരുവർഷം മുൻപാണ് യുവതി കഠിനംകുളത്തെ കോൺവെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിന് ശേഷം കഴിഞ്ഞമാസമായിരുന്നു ഇവർ മടങ്ങിയെത്തിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This