ഡബ്ലിൻ : പതിമൂന്ന് ലക്ഷവും 15 ലക്ഷവും വാങ്ങി നേഴ്സുമാരെയും കെയറർ മാരെയും അയർലണ്ടിൽ കൊണ്ടുവന്നു ശരിയായ ജോലിയും സൗകര്യങ്ങളും കൊടുക്കാത്ത ദുഷ്ടനായ നേഴ്‌സും കൂട്ടരും ഒടുവിൽ കുടുങ്ങി ! കിടപ്പാടം വരെ പണയം വെച്ച് ലക്ഷങ്ങൾ ഏജന്റിന് കൊടുത്ത് ഇവിടെ എത്തിയ നേഴ്‌സുമാർക്ക് നരകയാതന കൊടുത്ത നേഴ്‌സിങ് പങ്കാളികൾ ആണിപ്പോൾ കുടുങ്ങിയത്. ഈ നേഴ്സിങ്ങ് ഏജന്റിന്റെ ക്രൂരതയിൽ ആത്മഹത്യയുടെ വക്കിൽ എത്തിയിരുന്ന ചിലർ ജീവിതം അവസാനിപ്പിക്കാൻ വരെ ശ്രമിച്ചിരുന്നു .അവരുടെ കണ്ണീരിനു പുല്ലുവില കൊടുത്ത ആർത്തി മൂത്ത കശ്മലൻ ഒടുവിൽ കുടുങ്ങി ! മലയാളി നേഴ്‌സിനെയും ഭാര്യ നേഴ്‌സിനെയും ഭവന -വാടക തട്ടിപ്പിൽ 20,000
പിഴ ഒടുക്കാൻ കോടതി വിധിച്ചു .
കുടുങ്ങിയത് നേഴ്‌സുമാരെ പറ്റിച്ചതിൽ അല്ല .മറിച്ച് അയർലണ്ടിലെ വാടക പ്രതിസന്ധി മുതലാക്കി ഈ ഏജന്റ് എടുത്തിരുന്ന വാടക അപ്പാർട്ട്മെന്റ് സ്വന്തം വീട് എന്ന് പറഞ്ഞു മറ്റൊരു മലയാളിക്ക് കൊടുത്തത് മലയാളി നേഴ്‌സും ഭാര്യയായ നേഴ്‌സും കൂട്ടാളിയായ ഏജന്റ് നേഴ്‌സും കൂടിയായാണ്. തട്ടിപ്പിൽ പിടിയിലായ ബ്ളാഞ്ചട്സ് ടൗണിൽ ഉള്ള നഴ്‌സുമാരായി ജോലി ചെയ്യുന്ന മലയാളി ദമ്പതികക്ക് കോടതി 20,000 യൂറോ പിഴ ചുമത്തി.
നേഴ്‌സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന ഇവർ 1300 യൂറോ വാടകയ്ക്ക് എടുത്തിരുന്നു അപ്പാർട്ട്മെന്റ് സ്വന്തമാണ് എന്ന് വിശ്വസിപ്പിച്ചായിരുന്നു മറ്റൊരു മലയാളി ഫാമിലിക്ക് കൂടിയ വാടകക്ക് കൊടുത്തത് .വാടകക്ക് എടുത്ത ഇവരില്‍ നിന്നും മാസം 1800 യൂറോ വാടക ഈടാക്കുകയും ചെയ്തു. സ്വന്തം വീട് എന്ന നിലയിൽ അറ്റകുറ്റ പണികളും ഈ തട്ടിപ്പുകാരനായ ജോബിൻ നേരിട്ട് തന്നെ ചെയ്തുകൊടുത്തിരുന്നു.രണ്ട് വർഷത്തോളം നേഴ്‌സും കുടുംബവും കൂട്ടാളിയും 500 കൂടുതൽ വാടക വാങ്ങി .
നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ വാങ്ങിയിരുന്ന ഇയാളും ഫാമിലിയും പുതിയ വീട് വാങ്ങിയപ്പോൾ മുൻപ് താമസിച്ചിരുന്ന വീടാണ് ആർത്തി മൂത്ത് വാടക കൂട്ടി മറ്റൊരാൾക്ക് കൊടുത്തത് . ജോബിൻ നാട്ടിൽ പോയപ്പോൾ ഈ മലയാളി ഫാമിലിക്ക് ഒരുമാസത്തെ വാടക കൊടുക്കുവാൻ കഴിഞ്ഞിരുന്നില്ല .തിരിച്ചുവന്ന കള്ള വീട്ടുടമ ആപ്പാർട്ട്മെന്റിൽ കയറി മലയാളി വാടകക്കാരനെയും കുടുംബത്തെയും ഭീക്ഷണിപ്പെടുത്തുകയും തെറിവിളിക്കുകയൂം ചെയ്തു .ഭയന്ന വാടകക്കാരൻ കുടിശിക കൊടുക്കുകയും ചെയ്തു .
ക്രൂരനായ ഈ തട്ടിപ്പുകാരന്റെ ചതിയിൽ വീണ നേഴ്‌സുമാരുടെ കണ്ണീരിനു ദൈവത്തിന്റെ കരം ഐറീഷ് ലാൻഡ് ലോർഡിന്റെ രൂപത്തിൽ എത്തുകയായിരുന്നു .ഐറിഷ് ദമ്പതികളായ വീട്ടുടമ നേരിട്ട് അപാർട്മെന്റ് സന്ദർശിച്ചപ്പോൾ ആണ് സത്യം പുറത്തായത് .വാടകക്കാരനായ ജോബിനും കുടുംബത്തിനും പകരം ആളെ കണ്ട വീട്ടുടമ വിവരങ്ങൾ ചോദിച്ച് മനസിലാക്കി.തന്നെ ചതിച്ച് കൂടിയ വാടകക്ക് വീട് വാടകയ്ക്ക് നല്‍കിയ മലയാളി ദമ്പതിമാർക്ക് എതിരെ പരാതി നല്‍കാന്‍ ഐറീഷ് ലാന്റ്‌ലോർഡ് മലയാളി ദമ്പതിമാരോട് ആവശ്യപ്പെടുകയും അവർക്ക് പിന്തുണയും തെളിവുകളും നൽകി സഹായിച്ചു.
അപ്പാർട്ട്മെന്റ് ഉടമയെന്നു കളവാണ് തെറ്റിദ്ധരിപ്പിച്ച് വാടകക്ക് വീട് കൊടുക്കുകയും കൂടുതൽ പണം പറ്റുകയും ചെയ്ത തട്ടിപ്പിനെ കോടതി അമ്പരപ്പോടെയാണ് നിരീക്ഷിച്ചത് .നേഴ്സായ തട്ടിപ്പുകാരനും കുടുംബവും തങ്ങൾക്ക് ഒരു കുഞ്ഞുണ്ട് ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നു കോടതിയിൽ നിലവിളിച്ച് അപേക്ഷിക്കുകയായിരുന്നു .ഒടുവിൽ മലയാളി ഫാമിലിയോട് അധികമായി വാങ്ങിയ തുകയടക്കം ഇരുപതിനായിരം യൂറോ തിരിച്ചു നൽകാണമെന്നും ഫൈനായി 20,000 യൂറോ അടക്കണമെന്നും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
നേഴ്‌സുമാരെ കണ്ണീരിലാഴ്ത്തിയ തട്ടിപ്പുകാരനെതിരെ നിരവധി നേഴ്‌സുമാർ അവരുടെ വേദനകൾ -കഷ്ടതകൾ അറിയിച്ചിട്ടുണ്ട് .അവരെ ചതിയിൽ വീഴ്ത്തി ലക്ഷങ്ങൾ ആണ് ഈ ക്രൂരനായ ഏജന്റ് നേഴ്‌സും കൂട്ടാളികളും തട്ടിപ്പിലൂടെ നേടിയിരിക്കുന്നത്. തട്ടിപ്പിനിരയായ അവർ അവർ നേരിട്ട കഷ്ടതകൾ പൊതുജനത്തെ അറിയിക്കാനും നിയമ നടപടികൾ സ്വീകരിക്കാനും തയ്യാറാണ് .ഇരയായവർ അയർലന്റിലും കേരളത്തിലും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു.ഇനിയുള്ളവർ ചതിക്കപ്പെടാതിരിക്കാൻ സത്യങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ടു വരുകയായിരുന്നു .ഏതു മീഡിയാക്ക് മുന്നിലും തങ്ങൾ അനുഭവിച്ച ചതി വെളിപ്പെടുത്താൻ തയ്യാർ ആണെന്നും ഇവർ പറഞ്ഞു.
മുറുക്കാൻ കടകൾ പോലെ ഇന്ത്യൻ ഷോപ്പുകൾ -ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന ചില ഏജന്റുമാരും ബിനാമി റിക്രൂട്ടിങ് നടത്തുന്നുണ്ട് .അവർക്ക് എതിരെയും വെളിപ്പെടുത്തലുകൾ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന് കിട്ടിയിട്ടുണ്ട്.
ചതിയിൽ പെട്ട നേഴ്‌സുമാരുടെ വിലാപം -തുടരും