ഒമിക്രോൺ വകഭേദം യൂറോപ്പിൽ കോവിഡ്​ മഹാമാരിയുടെ അന്ത്യംകുറിക്കുമെന്ന് ലോകാരോഗ്യ സംഘടന

Must Read

മഹാമാരിയുടെ ‘എൻഡ്​ ഗെയിമിലേക്കാണ്​’​ യൂറോപ്പ് ഇപ്പോൾ​ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്​ ഡയറക്ടർ ഹൻസ് ക്ലജ്. ഒമിക്രോൺ വകഭേദം യൂറോപ്പിൽ കോവിഡ്​ മഹാമാരിയുടെ​​ അന്ത്യം കുറിക്കുമെന്നും​ ഹൻസ് ക്ലജ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമിക്രോൺ വകഭേദം കോവിഡ്​ മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക്​ കൊണ്ടുപോയെന്നും ഹൻസ് ക്ലജ് പറഞ്ഞു. മാർച്ചോടെ 60 ശതമാനം യൂറോപ്യന്മാരെയും ഒമിക്രോൺ ബാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം കുറഞ്ഞു കഴിഞ്ഞാൽ, ശാന്തമായ കുറച്ച് ആഴ്‌ചകളും മാസങ്ങളും ഉണ്ടായേക്കാം എന്നും ഹൻസ് ക്ലജ് പറയുന്നു.

ഒരു ആഗോള പ്രതിരോധശേഷി നാം കൈവരിച്ചേക്കും, അതിന്​, ഒന്നുകിൽ വാക്‌സിന്​ നന്ദി പറയണം, അല്ലെങ്കിൽ ആളുകൾക്ക് അണുബാധ കാരണം പ്രതിരോധശേഷിയുണ്ടായി എന്ന്​ കരുതാം എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷാവസാനത്തോടെ കോവിഡ്​ 19 മടങ്ങിവരുന്നതിന്​ മുമ്പായി ഒരു ശാന്തമായ കാലഘട്ടമുണ്ടാകുമെന്ന്​ ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷെ, ഒരു മഹാമാരി ഇനി തിരികെ വരണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസും കഴിഞ്ഞ ആഴ്‌ച മേഖലയിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞുവെന്ന്​ അഭിപ്രായപ്പെട്ടു. ഒമിക്രോണിന്റെ ആധിപത്യമുള്ള വൈറസിന്റെ നാലാമത്തെ തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് ശേഷം ആദ്യമായി മരണങ്ങൾ കുറയുകയാണെന്നും അവർ പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ് മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്. മെട്രോ നഗരങ്ങളിലാണ് രോഗവ്യാപനം കൂടുതലെന്നും വൈറസിന് നിരന്തരം ജനിതകവ്യതിയാനമുണ്ടാകുന്നുണ്ടെന്നും അവർ അറിയിച്ചു.

കോവിഡ്-19 കേസുകൾ കുറയുന്നുന്നുവെന്ന അഭിപ്രായവുമായി യു.എസിലെ പ്രമുഖ ആരോഗ്യ വിദഗ്​ധനായ ആൻറണി ഫൗചിയും രംഗത്തെത്തിയിട്ടുണ്ട്. യുഎസിന്റെ ചില ഭാഗങ്ങളിൽ കോവിഡ്-19 കേസുകൾ കുത്തനെ കുറയുന്നതായും ഇപ്പോൾ കാര്യങ്ങൾ നല്ല രീതിയിലാണ്​ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This