നിലവാരമുള്ള ഏതേലും സിനിമയുടെ ഭാഗമായി ബൈജു കൊട്ടാരക്കര പണിയെടുത്തിട്ടുണ്ടോയെന്ന് സംഗീത ലക്ഷ്മണ, ഡബ്ല്യൂ സി സി യ്ക്കും പരിഹാസം

Must Read

ആക്രമിക്കപ്പെട്ട യുവനടിയെ അവഹേളിക്കാനായി പലരെയും ചാനലിലേക്ക് വിളിച്ച് വരുത്താതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന വനിതാ കൂട്ടായിമയുടെ ആവശ്യത്തിനെതിരെ ചോദ്യങ്ങളുമായി അഭിഭാഷകയായ സംഗീത ലക്ഷ്മണ രംഗത്ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ ബ്ല്യൂ ചീ ചീ എന്ന പരിഹാസത്തോടെയാണ് സംഗീത ലക്ഷ്മണ തന്‍റെ കുറിപ്പ് തുടങ്ങുന്നത്. ചാനലുകാര്‍ ദിലീപിനെ അവഹേളിക്കാന്‍ വേണ്ടി വിളിച്ചിരുത്തുന്ന ബൈജു കൊട്ടാരക്കര എന്ന ‘കുറ്റാന്വേഷണ/നിയമ വിദഗ്ദന്‍’ പ്രതിയായ കേസുകളുണ്ടല്ലോയെന്നും അതൊക്കെ എന്തായെന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു.

ബൈജു കൊട്ടാരക്കരയുടെ തൊഴില്‍ എന്താണ്, വരുമാന മാര്‍ഗ്ഗം എന്താണ് ? ഇത്തരത്തിലുള്ള തെണ്ടി പരിഷകളാണ് യുവ നടിയുടെ ചാരിത്ര്യത്തിനും മാനത്തിനും വേണ്ടി മുറവിളി കൂട്ടുന്നത്. യുവനടിയുടെ ഭാഗം പറയാനും ദിലീപിനെ അവഹേളിക്കാനും നിലവാരമുള്ള, ആണത്വമുള്ള, ആരുമില്ലേയെന്നും സംഗീത ലക്ഷമണ ചോദിച്ചു.

സ്വന്തം ഭാര്യയെ നടുറോഡില്‍ വെച്ച്‌ വണ്ടി തടഞ്ഞു വെച്ച്‌ ആക്രമിച്ചതിന് ബൈജു കൊട്ടാരക്കര പ്രതിയായ ഒരു കേസ് ഉണ്ട് എന്നും സംഗീത ലക്ഷ്മണ പറഞ്ഞു. ബൈജു കൊട്ടാരക്കരയുടെ ഭാര്യ അയാളെ ഉപേക്ഷിച്ച്‌ പോയി വേറൊരു ആണിനൊപ്പം സുഖമായി സ്വസ്ഥമായി ജീവിക്കുന്നു എന്ന് കേട്ടത് ശരിയാണോയെന്നും സംഗീത ലക്ഷ്മണ ചോദിച്ചു.

കുടുംബ കോടതിയില്‍ ഭാര്യയുടെ കേസ് നടത്തിയിരുന്ന വനിതാ അഭിഭാഷകയെ ഓഫീസില്‍ കയറി ആക്രമിച്ചതിന് ബൈജുവിനെതിരെ മറ്റൊരു കേസുമുണ്ടായിരുന്നല്ലോയെന്നും സംഗീത ലക്ഷ്മണ പറയുന്നു.

സംവിധായകന്‍ ബൈജു കൊട്ടാരക്കരക്ക് പള്‍സര്‍ സുനിയുടെ അപ്പച്ചിയുടെ മകനാവാനുള്ള എല്ലാ യോഗ്യതയുമുണ്ട് എന്ന് പറഞ്ഞ സംഗീത ലക്ഷ്മണ, ഇതുവരെ നിലവാരമുള്ള ഏതേലും സിനിമയുടെ ഭാഗമായി ബൈജു കൊട്ടാരക്കര പണിയെടുത്തിട്ടുണ്ടോ എന്നും ചോദിച്ചു.

Latest News

മാസപ്പടി കേസ്; ഇന്ന് നിര്‍ണായകം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് കെ. ബാബു വിധി പറയും

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ പ്രതിസ്ഥാനത്തുള്ള മാസപ്പടി കേസില്‍ ഇന്ന് നിര്‍ണായകം. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്.മുഖ്യമന്ത്രി പിണറായി വിജയന്റെ...

More Articles Like This