നായയുടെ ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് ഉടമസ്ഥന്‍. ഏതായാലും ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സിദ്ധാര്‍ത്ഥ് ശിവം എന്നയാളാണ് തന്റെ നായയുടെ ബേബി ഷവര്‍ ആഘോഷിച്ചത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ആണ് സിദ്ധാര്‍ത്ഥ് ശിവത്തിന് ഉള്ളത്. റോസി, റെമോ എന്നാണ് ഈ നായ്ക്കളുടെ പേര്. ഇതില്‍ റോസി ഗര്‍ഭിണിയാണെന്ന സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ആരെയും അമ്പരപ്പിക്കും വിധമുള്ള ബേബി ഷവര്‍ ചടങ്ങുകള്‍ നടത്തിയാണ് സിദ്ധാര്‍ത്ഥും കുടുംബാംഗങ്ങളും തങ്ങളുടെ പ്രിയപ്പെട്ട നായ അമ്മയാകാന്‍ പോകുന്ന സന്തോഷം എല്ലാവരുമായും പങ്കുവെച്ചത്. ആഘോഷകരമായി നടത്തിയ ബേബി ഷവര്‍ ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബേബി ഷവര്‍ ചടങ്ങുകളുടെ വീഡിയോ ഏറെ കൗതുകം തരുന്നതാണ്. മനോഹരമായി അലങ്കരിച്ച ഒരു ഇരിപ്പിടത്തില്‍ റോസി എന്ന നായ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് ചടങ്ങുകളുടെ ഭാഗമായി റോസിയെ ചുമപ്പ് കളര്‍ ഉള്ള ഒരു തുണികൊണ്ട് പുതപ്പിക്കുന്നതും പിന്നീട് അവളുടെ നെറ്റിയില്‍ പൊട്ടു കുത്തി കൊടുക്കുകയും കാലുകളില്‍ വളകള്‍ ഇട്ടു നല്‍കുന്നതും കൂടാതെ മധുര പലഹാരങ്ങളും നല്‍കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ ഉണ്ട്.
View this post on Instagram