പിഎസ് പ്രശാന്ത് തിരുവിതാംകൂർ  ദേവസ്വം ബോർഡ് പ്രസിഡന്റാകും; സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായി

Must Read

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ പ്രവര്‍ത്തന കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം. നവംബര്‍ 14നാണ് അനന്തഗോപന്റെ കാലാവധി അവസാനിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രശാന്ത് നിലവിലെ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. ഡിസിസി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രശാന്തിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം സിപിഎമ്മില്‍ ചേരുന്നത്. എ വിജയരാഘവന്‍ സിപിഎം ആക്ടിംഗ് സെക്രട്ടറിയായിരിക്കെ എകെജി സെന്ററില്‍ നേരിട്ടെത്തിയാണ് പിഎസ് പ്രശാന്ത് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This