തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്.’കേരളത്തില്‍ ഇനി നടക്കാന്‍ ഒരു തെരെഞ്ഞടുപ്പും ഇല്ല, ഇതോടുകൂടി തെരെഞ്ഞടുപ്പുകള്‍ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയില്‍ ലോകം കീഴടക്കിയ സംഭവം പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീര്‍ക്കാനാണ് പ്രചാരണം. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വമായ പ്രചാരണമാണ്. എല്ലാം കീഴടക്കികഴിഞ്ഞുവെന്ന പ്രചാരണമാണ് നടക്കുന്നത്’- മന്ത്രി റിയാസ് പറഞ്ഞു.
എല്‍എഫിനെ സംബന്ധിച്ച് ജനവിധി അംഗീകരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കിയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.