മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചു; പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

Must Read

ഡല്‍ഹി ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹനീഫായാണ് (38) കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഹനീഫയുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കള്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡ് അരികില്‍ വച്ചിരുന്ന സൈക്കിള്‍ എടുക്കാന്‍ പുറത്തേക്ക് പോയിയിരുന്നു ഹനീഫിന്റെ 14 വയസ്സുള്ള മകന്‍. ഒരു സംഘം ആണ്‍കുട്ടികള്‍ ബൈക്കിന് പുറത്തും ചിലര്‍ നിലത്തും ഇരിക്കുന്നത് കുട്ടി ശ്രദ്ധിച്ചു. വഴിയില്‍ നിന്ന് മാറാന്‍ 14 കാരന്‍ ആവശ്യപ്പെട്ടെങ്കിലും സംഘം തയ്യാറായില്ലെന്നും ഡല്‍ഹി പൊലീസ്.

ഇത് വാക്കുതര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും വഴിവച്ചു. ബഹളം കേട്ട് പുറത്തേക്ക് ഓടിയെത്തിയ ഹനീഫ കാണുന്നത് തന്റെ മകനെ ഒരു സംഘം ആണ്‍കുട്ടികള്‍ അക്രമിക്കുന്നതാണ്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെ സംഘം ഹനീഫക്ക് നേരെ തിരിയുകയും ഇഷ്ടികകൊണ്ട് മര്‍ദിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ എയിംസ് ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് കൊലപാതകം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This