ജോസ് കെ മാണി പാലയിൽ മത്സരിക്കും!..ഇത്തവണ പാലാ പിടിച്ചെടുക്കും !കാപ്പനെതിരെ ജനരോക്ഷം ശക്തം !പാലയിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

Must Read

പാലാ : ഈ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്കും കേരളം കോൺഗ്രസ് എമ്മിനും നിർണായകമാണ് . അവരുടെ ചെയർമാനും കേരള കോൺഗ്രസ് പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലവുമായ പാലായിൽ ജോസ് കെ മാണി വിജയിച്ചില്ല എങ്കിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും .പാലായിൽ വിജയം ഉറപ്പിക്കാൻ എല്ലാ തന്ത്രങ്ങളും പാർട്ടി നടത്തുന്നുണ്ട് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ മൈക്ക് വാങ്ങിയ മന്ത്രി റോഷി ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം,മാണി C കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി. അദ്ദേഹത്തിൻ്റെ കഴിവുകേട് മറച്ചു വയ്ക്കാൻ ഉള്ള മറുപടി. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ചാഴി എന്ന് പറയുന്ന വെല്ലുവിളി ആയി കാണുന്നില്ല.

വികസന മുരടിപ്പ് എവിടെയും തുറന്നു കാണിക്കും.യുഡിഎഫ് ജാഥയിൽ പങ്കെടുക്കേണ്ട മാണി സി കാപ്പനാണ് പാലായിൽ ഇരിക്കുന്നത്. പരദൂഷണം പറയാൻ പാലയിൽ നിക്കുകയാണ് കാപ്പൻ. വികസന കാര്യങ്ങളിലെ പോരായ്മകൾ കണ്ടാൽ ചൂണ്ടികാണിക്കും : അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ജോസ് കെ മാണി വിമർശിച്ചു.

കെ എം മാണിയുടെ തട്ടകത്തിൽ കെ എം മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്. മാണി സി കാപ്പനെ ലക്ഷ്യം വച്ചുള്ള നീക്കം ജോസ് തുടങ്ങിയിട്ട് നാളേറെയായി. മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയാണ് ജോസ് കെ. മാണി. വികസന പദ്ധതികളോരൊന്നും എണ്ണിയെണ്ണിയാണ് ചോദ്യം ചെയ്യൽ.

“മാണി സാറിനോട് ഞാൻ മൂന്ന് തവണ തോറ്റു. അദ്ദേഹം ചെയ്യുന്ന ഒരു വികസനത്തിനും ഞാൻ തടസ്സം നിന്നിട്ടില്ല. ഇവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മുഴുവൻ വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ മാണിയാണ്”- എന്നാണ് മാണി സി കാപ്പൻ പറഞ്ഞത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This