പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വിജയക്കൊടി നാട്ടും.യുഡിഎഫ്- ബിജെപി ഡീൽ പൊളിയുമെന്ന് എംവി ഗോവിന്ദൻ

Must Read

കണ്ണൂർ :പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട് കോൺഗ്രസ്-ബിജെപി ഡീലെന്നും അത് പൊളിക്കുമെന്നും ഗോവിന്ദ പറഞ്ഞു .ഡോ സരിൻ്റെയും ഷാനിബിൻ്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങൾ കാണിക്കുന്നതെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാർത്ഥി നിർണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോൺഗ്രസിന്റെ ഡീൽ വ്യക്തമായി, ഡിസിസിയുടെ ലിസ്റ്റിൽ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികൾക്ക് മേൽ അടിച്ചേൽപിച്ചുവെന്നും മുരളീധരൻ നിയമസഭയിലെത്തുന്നതിനെ സതീശൻ ഭയക്കുന്നുവെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞു.

ലേഖനത്തിലുടനീളം സതീശനെ കടന്നാക്രമിച്ച എം വി ഗോവിന്ദൻ നിയമസഭയിൽ പ്രതിപക്ഷ നിരയിൽ നമ്പർ വൺ താനാണെന്ന് ഉറപ്പിക്കാനാണ് സതീശൻ സുധാകരനെ പാർലമെൻ്റിലേക്കയച്ചതെന്നും ആരോപിച്ചു, മുരളീധരൻ നിയമസഭയിലെത്തിയാൽ തൻ്റെ അപ്രമാദിത്വം തകരുമെന്ന് സതീശൻ ഭയപ്പെടുന്നു, മുരളീധരൻ വന്നാൽ സതീശന് ബിജെപിയുമായുള്ള ഡീൽ പാലിക്കാനാവില്ല.

പാലക്കാട് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നും ഗോവിന്ദൻ പറഞ്ഞു. ഇ ശ്രീധരന് ലഭിച്ച വോട്ട് ഇപ്പോഴത്തെ ബിജെപിക്കും ഷാഫി പറമ്പിലിന് ലഭിച്ച വോട്ട് കോൺഗ്രസിനും ലഭിക്കില്ലെന്ന് പറഞ്ഞ ഗോവിന്ദൻ പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വൻ വിജയം നേടുമെന്ന് പറഞ്ഞാണ് ലേഖനം നിർത്തുന്നത്.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This