ആറുവയസുള്ള മുസ്ലിം ബാലനെ കുത്തിക്കൊന്നു; അക്രമി കുത്തിയത് 26 തവണ; പ്രതിയെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

Must Read

ന്യൂയോര്‍ക്ക്: യു.എസിലെ ചിക്കാഗോയില്‍ ആറുവയസുള്ള മുസ്ലിം ബാലനെ കുത്തിക്കൊന്നു. വാദിയ അല്‍ ഫയൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ അനുകൂലിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇല്ലിനോയിസ് സ്വദേശിയായ 71കാരന്‍ ജോസഫ് എം. ചൂബ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വില്‍ കൗണ്ടി പൊലീസ് അറിയിച്ചു.

പ്ലെയിന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് മുസ്ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങള്‍ മുസ്ലിംകള്‍ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാന്‍ ഷാഹിന്‍ പറഞ്ഞു.

രണ്ടുപേരും മുസ്ലിംകളായതിനാലും ഇസ്രായേല്‍ – ഹമാസ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വില്‍ കൗണ്ടി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. 26 തവണയാണ് അക്രമി കുത്തിയത്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This