ഫണ്ട് തിരിമറി സിപിഎമ്മിൽ പ്രതിഷേധം: വി കുഞ്ഞിക്കൃഷ്ണനും അനുയായികളും പാർട്ടി വിട്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു.വി കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാൻ നേതൃത്വം ഇടപെടുന്നു

Must Read

കണ്ണൂർ : പാർട്ടി ഫണ്ട് തിരിമറിയിൽ പയ്യന്നൂർ സിപിഎമ്മിൽ പ്രതിഷേധം. വി കുഞ്ഞിക്കൃഷ്ണനും അനുയായികളും പാർട്ടി വിട്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു.വി കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാൻ നേതൃത്വം ഇടപെടുന്നു. പ്രവർത്തകരിൽ വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിൽ പയ്യന്നൂരിൽ അനുനയ നീക്കവുമായി സിപിഎം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മുമായി ഇനി ഒരു സഹകരണത്തിനുമില്ലെന്ന് പറഞ്ഞ് വി കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പറഞ്ഞത് പാർട്ടിക്കാർക്കിടയിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. പാർട്ടി നേതൃത്വം കുഞ്ഞിക്കൃഷ്ണനെതിരെ സ്വീകരിച്ച നടപടി വലിയ തോതിൽ ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്.നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ ചുമതലയിൽ നിന്നും മാറ്റിയതിനെ തുടർന്നാണ് പാർട്ടിക്കുള്ളിൽ എതിർപ്പ് ഉയർന്നത്. നടപടി അംഗീകരിക്കില്ലെന്നും സംഭവത്തിൽ ജില്ലാ നേതൃത്വത്തിന് പരാതി നൽകുമെന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതോടെ വി കുഞ്ഞിക്കൃഷ്ണൻ ഏരിയ കമ്മിറ്റിയംഗം മാത്രമായി. ഇതോടെയാണ് ഇദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്. വി കുഞ്ഞികൃഷ്ണന്റെ സാന്നിധ്യത്തിലാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നാണ് പാർട്ടിയുടെ വിശദീകരണം.

പയ്യന്നൂരിൽ ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവന്നത് വി കുഞ്ഞികൃഷ്ണനാണ്. നടപടിക്ക് പിന്നാലെ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണൻ രാജിവെച്ചു. വലിയ ജനപിന്തുണയുള്ള നേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടിയുടെ വലിയ ശക്തികേന്ദ്രമായ വെള്ളൂരിലെ അടക്കം പ്രവർത്തകർ. ഏരിയകമ്മറ്റിയിലും ലോക്കൽ കമ്മറ്റികളിലും കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ രൂക്ഷ വിമർശനം ഉയർന്നു.

ഫണ്ട് തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയെന്നാണ് പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്ന ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. വെള്ളൂരിൽ പ്രവർത്തകർ ഒന്നടങ്കം കുഞ്ഞികൃഷ്ണന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി. പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ പുറത്തു പോയി.

വി കുഞ്ഞിക്കൃഷ്ണനെ ചുമതലയിൽ നിന്നും മാറ്റിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം നടത്തുന്നുണ്ട്. ചുമതലയിൽ നിന്നും മാറ്റിയതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ അറിയിച്ചു. പരാതിയുമായി പോകാൻ താൽപര്യമില്ലന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് നേതാക്കൾക്ക് എതിരെ ഉയർന്ന ആരോപണം.ടി.ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ ഒരു കോടിയിലധികം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ പരാതി. രേഖകൾ സഹിതം നൽകിയ പരാതിയിൽ ആദ്യം നടപടി എടുക്കാൻ ജില്ലാ നേതൃത്വം മടിച്ചു. പിന്നാലെ കുഞ്ഞികൃഷ്ണൻ സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയും പാർട്ടി അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.

അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ടിഐ മധുസൂധനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. സ്ഥാനാർത്ഥി എന്ന നിലയിലും പാർട്ടിയുടെ മുതിർന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനൻ എംഎൽഎക്കെതിരെ നടപടി എടുത്തത്.

എംഎൽഎക്കൊപ്പം രണ്ട് ഏരിയ കമ്മറ്റി അംഗങ്ങൾക്കെതിരെയും അച്ചടക്ക നടപടിയെടുത്തു.കെകെ ഗംഗാധരൻ, ടി വിശ്വനാഥൻ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ ചുമതലയിൽ നിന്നും മാറ്റി പകരം സംസ്ഥാന കമ്മറ്റി അംഗം ടിവി രാജേഷിന് ചുമതല നൽകുകയും ചെയ്തു.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This