അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തം !ബിഹാറില്‍ നാല് ട്രെയിനുകള്‍ കൂടി കത്തിച്ചു, യുപിയില്‍ റെയില്‍വേ സ്റ്റേഷന്‍ തകര്‍ത്തു.പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം

Must Read

ന്യുഡൽഹി : നാലുവര്‍ഷക്കാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്നിപഥിനെതിരെ ഇന്നും പ്രതിഷേധം ശക്തമാണ് . ഉത്തർ പ്രദേശിലെ ബാല്ലിയ ജില്ലയില്‍ പ്രതിഷേധക്കാര്‍ റെയിൽവ സ്റ്റേഷനിൽ നാശനഷ്ടം വരുത്തി. ബിഹാറില്‍ നാല് ട്രെയിനുകല്‍ കത്തിച്ചു. മസ്തിപൂരിലും ലക്കിസരായിയിലും നിര്‍ത്തിയിട്ടിരുന്ന രണ്ട് ട്രെയിനുകള്‍ കത്തിച്ചു. ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനും അക്രമികൾ തീയിട്ടു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കവെ പദ്ധതിയില്‍ ഇളവുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. അഗ്നിപഥിലൂടെ സൈന്യത്തിലെത്തി നാല് വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്ന യുവാക്കള്‍ക്ക് കേന്ദ്ര പൊലീസ് സേനകളിലും അസം റൈഫിള്‍സിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമനത്തിനുള്ള പ്രായപരിധി മൂന്ന് വര്‍ഷം കൂടി ഉയര്‍ത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ഈ വര്‍ഷം അഗ്നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് 5 വയസ്സിന്റെ ഇളവും ലഭിക്കും.

ഉത്തര്‍പ്രദേശില്‍ ആക്രമണം അഴിച്ചുവിടാന്‍ കൈയിൽ കരുതിയ വടികൾകൊണ്ട് റെയിൽവേ സ്റ്റേഷനിലെ കടകളും ബെഞ്ചുകളും പ്രതിഷേധക്കാര്‍ തല്ലിത്തകർത്തു. സ്ഥലത്ത് എത്തിയ പൊലീസ് ജനങ്ങളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് സംസാരിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവരെ തിരിച്ചയച്ചുവെന്ന് ബാല്ലിയ പൊലീസ് പറഞ്ഞു.

പതിനേഴര വയസുമുതല്‍ 21 വയസുവരെയുള്ള യുവാക്കളെ കരാര്‍ അടിസ്ഥാനത്തില്‍ കര, നാവിക, വ്യോമ സേനകളില്‍ നിയമിക്കുന്നതാണ് പദ്ധതി. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ നിയമിക്കുന്ന 45,000 പേരില്‍ 25 ശതമാനത്തിനെ മാത്രം സ്ഥിരമായി നിലനിര്‍ത്തുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യും. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. തുച്ഛമായ വേതനത്തില്‍ യുവാക്കളെ സൈന്യത്തില്‍ നിയമിച്ച് ചെലവ് ചുരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അ​ഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിൽ തുടരുകയാണ്. അഗ്നിപഥിനെതിരായ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടോളം ട്രെയിനുകള്‍ അഗ്നിക്കിരയായി. ബിഹാര്‍, തെലുങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം കനത്തത്. പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

തെലങ്കാനയില്‍ പതിനെട്ടുകാരനും ബിഹാറില്‍ നാല്‍പതുകാരനുമാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വെടിവെപ്പിലാണ് പതിനെട്ടുകാരനായ ദാമോദര രാഗേഷ് കൊല്ലപ്പെട്ടത്. അരക്കെട്ടിന് വെടിയേറ്റ ദാമോദരനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് വെടിവെപ്പില്‍ പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This