സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി!!അദ്ദേഹം പറഞ്ഞിട്ടാണ് സ്വർണ്ണം കൊടുത്തുവിട്ടത്; പിസി ജോർജ്

Must Read

കോട്ടയം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ് പറഞ്ഞു.ഒരു മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുൻ എംഎൽഎ പിസി ജോർജ്. ഇത്തരം കാര്യങ്ങൾ കേരള സമൂഹത്തിന് അപമാനമാണ്. സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പിസി ജോർജ് വ്യക്തമാക്കി. കോട്ടയം പ്രസ്സ് ക്ലബ്ബിൽ വെച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സരിതയുമായി തനിക്ക് ഏറെ കാലമായി അടുത്ത ബന്ധമുണ്ടെന്നും ഇപ്പോൾ നടക്കുന്നത് പോലുള്ള പ്രചാരണങ്ങൾ അനാവശ്യമാണെന്നും പിസി ജോർജ് പറഞ്ഞു. താൻ സമീപിച്ച രാഷ്‌ട്രീയ നേതാക്കൾ തന്നെ പിച്ചി ചീന്തിയപ്പോൾ നല്ല രീതിയിൽ തന്നെ സമീപിച്ചത് പിസി ജോർജ് മാത്രമാണെന്ന് സരിത പറഞ്ഞിട്ടുണ്ട്. താൻ സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അത് ഗുഢാലോചനയ്‌ക്ക് ആയിരുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു.

സ്വപ്ന ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന് കണ്ടതാണ്. സ്വപ്‌നയുടെ കൈപ്പടയിൽ എഴുതിയ കത്തും പിസി ജോർജ് പുറത്തുവിട്ടു. സന്ദീപ് നായർ നിരന്തരം കുറ്റം ചെയ്യുന്നയാളാണെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും സ്വപ്‌നയുടെ കത്തിൽ പറയുന്നു. എന്നാൽ ഈ കേസിൽ എൻഐഎ അയാളെ മാപ്പുസാക്ഷിയാക്കി എന്നാണ് സ്വപ്‌ന സുരേഷ് പിസി ജോർജിന് നൽകിയ കത്തിൽ പറയുന്നത്.

2016 ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സ്വപ്നയെ വിളിച്ച് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് പോകാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കാൻ പറഞ്ഞുവെന്നാണ് കത്തിലുള്ളത്. ഇത് സ്വപ്‌ന ചെയ്തു. തുടർന്ന് വീണ്ടും വിളിച്ച് ”മുഖ്യമന്ത്രി പോയി, പക്ഷേ അദ്ദേഹത്തിന്റെ ബാഗ്ഗേജ് കൊണ്ടുപോകാൻ മറന്നു” എന്ന് പറഞ്ഞു, അത് എത്തിച്ച് കൊടുക്കണമെന്നും പറഞ്ഞു. ഉടനെ സ്വപ്‌ന കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ ഒരാളെ ബാഗേജുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് അയച്ചു. കോൺസുലേറ്റിൽ ബാഗ് സ്‌കാൻ ചെയ്തപ്പോൾ കണ്ടത് നോട്ട് കെട്ടുകളാണ്.

സരിത്താണ് അന്നത്തെ കോൺസുലേറ്റിലെ പിആർഒ. മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് അധികം വൈകാതെ ഇന്ത്യയിലേക്ക് നയതന്ത്ര പാക്കേജ് എത്തി. ഇത് സന്ദീപ് നായർ കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥർ തുറന്നുനോക്കിയത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ വിളിച്ച് നയതന്ത്ര പാഴ്‌സൽ തുറക്കരുത് എന്ന് നിർദ്ദേശം നൽകിയെങ്കിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അത് തുറന്നു. മുപ്പത് കിലോ സ്വർണമാണ് അന്ന് പിടച്ചെടുത്തത്.

കേസ് എടുത്തപ്പോൾ ശിവശങ്കറും സ്വപ്‌നയും സരിത്തുമെല്ലാം പ്രതിയായി. സത്യത്തിൽ ഈ കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പിസി ജോർജ് പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് സ്വർണം കൊടുത്തുവിട്ടത്. അന്വേഷണം സിബിഐക്ക് പോകുമെന്ന് വ്യക്തമായതോടെയാണ് കേസ് എൻഐഎ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കേസ് രജിസ്റ്റർ ചെയ്ത് മൂന്നാം മാസം ശിവശങ്കർ ജാമ്യത്തിൽ ഇറങ്ങി സർക്കാർ ഉദ്യോഗത്തിൽ തിരിച്ചുകയറി. സ്വപ്‌നയും സരിത്തും 16 മാസം ജയിലിൽ കഴിഞ്ഞു. കേസ് പഴയതാക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. അത് കഴിഞ്ഞപ്പോൾ സ്വപ്‌നയും സരിത്തും പുറത്തിറങ്ങി. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകളാണ് പുറത്തുവരുന്നത് എന്നും പിസി ജോർജ് പറഞ്ഞു.

പി സി ജോര്‍ജിന്‍റെ വാക്കുകള്‍ 

സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഫോണില്‍ വിളിച്ചിട്ട് മുഖ്യമന്ത്രിക്ക് ദബാനിലേക്ക് പോകാന്‍ സീറ്റ് അറേഞ്ച്മെന്‍റ് എല്ലാം ശരിപ്പെടുത്താന്‍ പറഞ്ഞു. ഇവര്‍ അന്നേരം അറബ് കോണ്‍സുലേറ്റിലെ സെക്രട്ടറിയാണ്. ആദ്യമായിട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇവരെ വിളിക്കുന്നത്. സ്വപ്ന ഉടന്‍ തന്നെ അവിടുത്തെ അറേഞ്ച്മെന്‍റ് എല്ലാം ചെയ്തു. അതു കഴിഞ്ഞ് ശിവശങ്കര്‍ വീണ്ടും വിളിച്ചു. എന്നിട്ട് പറഞ്ഞു മുഖ്യമന്ത്രി പോയി, പക്ഷേ ഒരു ബാഗേജ് കൊണ്ടുപോകാന്‍ പറ്റിയില്ല. അതുകൂടി അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണമെന്നും പറഞ്ഞു. ഉടനെ തന്നെ ഈ പെണ്‍കുട്ടി (സ്വപ്ന) കോണ്‍സുലേറ്റിലെ അഹമ്മദ് എന്ന കോണ്‍സുലേറ്ററിനെ വിളിച്ചു. ഒമ്പത് കോണ്‍സുലേറ്റര്‍മാരാണ് അവിടെയുള്ളത്. ബാഗേജ് വന്നുകഴിയുമ്പോ സ്വാഭാവികമായും അത് സ്കാന്‍ ചെയ്യും.

അങ്ങനെ സ്കാന്‍ ചെയ്തപ്പോ അതിനുള്ളില്‍ നോട്ടുകെട്ടുകളാണ്. അന്ന് സരിത് ആണ് പി ആര്‍ ഒ. സരിത് ഇത് കണ്ടു, ശേഷം ബാഗേജ് അയക്കുകയും ചെയ്തു. മുഖ്യമന്ത്രി തിരികെയെത്തിയതിനു പിന്നാലെ ബാഗേജ് തിരിച്ചുവന്നു. നയതന്ത്രബാഗേജ് ആകുമ്പോ ആരും പരിശോധിക്കില്ലല്ലോ. സരിതും സ്വപ്നയും നോക്കിയിട്ടാണ് ഇത് പുറത്തുവിട്ടത്. പുറത്തുവിട്ടപ്പോ കസ്റ്റംസിന് ഒരു സംശയം തോന്നി. തുറന്നുപരിശോധിക്കണമെന്ന് പറഞ്ഞു. പറ്റില്ല, നയതന്ത്രബാഗേജ് ആണെന്ന് സ്വപ്ന പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും വിളിച്ചു പറ‍ഞ്ഞു തുറന്നുനോക്കേണ്ട കാര്യമില്ല, നേരെ അയച്ചേക്കാന്‍. പക്ഷേ, കസ്റ്റംസ് സമ്മതിച്ചില്ല. അങ്ങനെ തുറന്നപ്പോ 30 കിലോ സ്വര്‍ണം. അങ്ങനെ അത് സ്വാഭാവികമായും കേസായി. കേസില്‍ പ്രതിയാകേണ്ടതാരാ, ശിവശങ്കറല്ലേ?

21 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് സ്വപ്ന എന്നോട് പറഞ്ഞു. 600 കിലോ സ്വർണം മുഖ്യമന്ത്രിയുടെ കൈയിൽ എത്തി. യു എ ഇ കോൺസുൽ ജനറലിന് ഗ്രീൻ ചാനൽ അനുമതി നൽകാൻ ഇടപെട്ടത് ശിവശങ്കറാണ്. എന്തിന് ജയിലിൽ നിന്നിറങ്ങിയ ഉടൻ ശിവശങ്കറിനെ സർവീസിൽ എടുത്തു ? ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് രക്ഷിച്ചേ പറ്റൂ.

ചെത്തുകാരന്റെ മകൻ എന്ന് പിണറായി അഭിമാന ബോധത്തോടെ പറയാറുണ്ട്. 20 വർഷത്തെ എം എൽ എ പെൻഷൻ മാത്രം വരുമാനമായുള്ള പിണറായിയുടെ മക്കളെങ്ങനെ ശതകോടീശ്വരരായി. പിണറായി എവിടെ ഒക്കെ ഇരുന്നിട്ടുണ്ടോ അവിടെയൊക്കെ കട്ടിട്ടുണ്ട്. അമേരിക്കയിൽ ആശുപത്രിയിൽ ചെലവിട്ടത് 15 മിനിട്ട് മാത്രമാണ്. ബാക്കി സമയം എവിടെയായിരുന്നു. അമേരിക്കയിൽ ഫാരിസ് അബൂബക്കറിനൊപ്പമായിരുന്നു മുഖ്യമന്ത്രി. ഫാരിസാണ് ഭരണം നിയന്ത്രിക്കുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This