ജലീല്‍ SDPIക്കാരനെന്ന് പിസി ജോര്‍ജ്.. തനിക്കെതിരെ ഒരു നോട്ടീസ് എങ്കിലും നൽകാൻ വെല്ലുവിളിയുമായി പിസി ജോര്‍ജ്

Must Read

കൊച്ചി:ജലീല്‍ SDPIക്കാരനെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പിസി ജോര്‍ജ്.. തനിക്കെതിരെ ഒരു നോട്ടീസ് എങ്കിലും നൽകാൻ വെല്ലുവിളിയുമായി പിസി ജോര്‍ജ്. മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു. ഈ കേസില്‍ ഞാൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്ന് ജോർജ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെ കേസ് എടുക്കാൻ ആണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണം എന്നും പിസി ജോർജ് ചോദിക്കുന്നു. രാഷ്ട്രീയ നേതാക്കൾ പുറത്തിറക്കുന്ന പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല എന്നും ജോർജ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് പ്രതികരണവുമായി ജോര്‍ജ് രംഗത്തെത്തിയത്. ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകരെ കണ്ടാണ് പിസി ജോർജ് നിലപാട് വ്യക്തമാക്കിയത്.

സ്വപ്നമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഗൂഢാലോചനയും നടന്നിട്ടില്ല. ഒരു സ്ത്രീ ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു. താൻ അത് കോട്ടയത്ത് പ്രവർത്തകരെ കണ്ടു വിശദീകരിച്ചു. ഇതിന്റെ പേരിൽ എങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്യുക എന്നും പിസി ജോർജ് ചോദിക്കുന്നു. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി.

Latest News

കോൺഗ്രസിൽ മുൻഗണന മുസ്ലിം സമുദായത്തിന് ക്രിസ്ത്യാനികൾ വീണ്ടും തഴയപ്പെടും. മുസ്ലിം പ്രാതിനിത്യം ഉയർത്തി കെപിസിസി പുന:സംഘടിപ്പിക്കും!.സുധാകരനെ നിലനിർത്തും!!

തിരുവനന്തപുരം: കോൺഗ്രസിൽ വൻ സംഘടനാ മാറ്റത്തിന് തുടക്കം കുറിക്കും സുധാകരനെ നിലനിർത്തും. ആദം മുല്‍സി, റിയാസ് മുക്കോളി തുടങ്ങിയ യുവനേതാക്കളിലൂടെ മുസ്ലിം സാമുദായിക പ്രാതിനിത്യം ഉയർത്തും...

More Articles Like This