വയറു കാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്ര ചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടേ? ചോദ്യങ്ങള്‍ക്ക് പേളി മറുപടി നല്‍കി

Must Read

പേളിയും ശ്രീനിഷും തങ്ങളുടെ ജീവിതത്തെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പേളിയും ശ്രീനിഷും മനസ് തുറന്നത്. ഗര്‍ഭകാലത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ച് പേളി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ബിഗ് ബോസില്‍ 47 കിലോ ആയിരുന്ന ഞാന്‍ ഇപ്പോള്‍ 78 കിലോയാണ്. അടിസ്ഥാന സ്വഭാവത്തില്‍ വലിയ മാറ്റമൊന്നുമില്ല. പിന്നെ അമ്മയാവുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുമല്ലോ. എല്ലാവരും മാറും. മാറ്റങ്ങളെ ആസ്വദിച്ച് ജീവിക്കുന്നു. ശ്രീനിയിലും കാണാം ആ മാറ്റം” എന്നാണ് പേളി പറയുന്നത്. അതേസമയം, ഈ കാലം പരമാവധി ആസ്വദിക്കണമെന്നാണ് പേളി പറയുന്നത്. അമ്മ ചെയ്യുന്നതെല്ലാം കുഞ്ഞിനും അറിയാന്‍ പറ്റുമെന്നാണ്. ഡോക്ടറുടെ സമ്മതമുണ്ടെങ്കില്‍ പരമാവധി ആക്ടീവായിരിക്കാം. ഇഷ്ടമുള്ള സാധനങ്ങള്‍ കഴിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും യാത്ര ചെയ്തുമൊക്കെ എന്റെ ഗര്‍ഭകാലം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഇതിനിടെ ശ്രീനിക്കും നീലുവിനുമൊപ്പം തുര്‍ക്കിയില്‍ പോയിരുന്നുവെന്നും പേളി പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയറു കാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്ര ചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടേ എന്നൊക്കെ പലരും ചോദിക്കും. അതൊന്നും മനസിലേക്കെടുക്കേണ്ടതില്ല. മറ്റുള്ളവര്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളിലാവരുത് ഗര്‍ഭകാലവും പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമെന്നും പേളി പറയുന്നുണ്ട്. പേളിയെക്കുറിച്ചും പേളിയിലെ അമ്മയെക്കുറിച്ചും ശ്രീനിഷും സംസാരിക്കുന്നുണ്ട്. പേളി ബെസ്റ്റ് അമ്മയാണെന്നാണ് ശ്രീനി പറയുന്നത്.

പേളിയ്ക്ക് പണ്ടേക്കുട്ടിക്കളിയുണ്ട്. അതേപോലെ പക്വതയുള്ള മറ്റൊരു വശവും ഉണ്ട്. നീലു വന്ന ശേഷം പേളി മാറിയെന്ന് എനിക്ക് പറയാനാവില്ല. നിലുവിന് എന്നെക്കാള്‍ അടുപ്പം അവളോടാണ്. ഞാന്‍ പറയും, പേളീ നീ ബെസ്റ്റ് അമ്മ ആണുകേട്ടോ എന്ന്. എന്റെ അമ്മ കഴിഞ്ഞാല്‍ ഞാന്‍ കണ്ട ഏറ്റവും നല്ല അമ്മയാണ് പേളിയെന്ന് ശ്രീനി പറയുന്നു. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്. കുടുംബമാണ് പ്രധാനം. അതുമാത്രമല്ലേ അവസാനം വരെയുണ്ടാവൂ. നിലു ജനിച്ച ശേഷം ഞാന്‍ സീരിയലില്‍ നിന്നും പേളി ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ നിന്നും ബ്രേക്കെടുത്തു. ഒന്നിച്ച് ചെയ്യാവുന്ന വര്‍ക്കെന്ന നിലയിലാണ് യൂട്യൂബ് ചാനലില്‍ ശ്രദ്ധിക്കുന്നത്. പിന്നെ യൂട്യൂബിന് വേണ്ടി സ്റ്റുഡിയോ ഇട്ടു. സ്റ്റാഫിനെ വച്ചു. ഒന്നിച്ച് കാര്യങ്ങള്‍ ചെയ്യുന്നുവെന്നാണ് ശ്രീനി പറയുന്നത്. ഒന്നിച്ചിരിക്കാന്‍ പറ്റുമെങ്കില്‍ അതല്ലേ നല്ലത്. ഞങ്ങളെടുത്ത തീരുമാനമാണത്. ശ്രീനിയ്ക്ക് സിനിമയാണ് പാഷന്‍. നല്ല അവസരങ്ങള്‍ വന്നാല്‍ ചെയ്യും. യൂട്യൂബാണ് ഇപ്പോള്‍ ഞങ്ങളുടെ പ്രൊഫഷന്‍. സാങ്കേതിക വശങ്ങളും സാമ്പത്തിക കാര്യങ്ങളുമൊക്കെ ശ്രീനി നോക്കും. ക്രിയേറ്റീവ് സൈഡ് ഞാനും നോക്കുമെന്ന് പേളിയും പറയുന്നു.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This