എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാന്‍ മടിക്കുന്നു? മറുപടി പറഞ്ഞു മുഖ്യമന്ത്രി

Must Read

തിരുവനന്തപുരം : ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാത്തതില്‍ അസ്വാഭാവികതയില്ലെന്നും ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോയെന്നും പിണറായി ചോദിച്ചു. എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാല്‍ അപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരും. എന്റെ ശബ്ദത്തിന് ചില പ്രശ്‌നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്തതിന് കാരണമാണ്. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ ? നിങ്ങള്‍ (മാധ്യമങ്ങള്‍) ചോദിക്കുന്നു’. ഞാന്‍ മറുപടി നല്‍കാറുണ്ടെന്നും പിണറായി വിശദീകരിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Latest News

ജനകീയ പദ്ധതികളുമായി കന്നി ബജറ്റ്; ലക്ഷ്യം പുതുയുഗ കേരളം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വര്‍ഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴില്‍തേടിയുള്ള...

More Articles Like This