കോൺഗ്രസ് എംഎൽഎമാരുടെ കാറിൽ നിന്ന് കള്ളപ്പണം പിടികൂടി..മറ നീക്കുന്നത് തൃണമൂലിന്റെയും കോൺഗ്രസിന്റെയും വലിയ അഴിമതി!!

Must Read

കോൺഗ്രസ് എംഎൽഎമാരുടെ കാറിൽ നിന്ന് കള്ളപ്പണം പിടികൂടി. ബംഗാളിലെ എം എൽ എ മാരുടെ കാറിൽ നിന്നാണ് കള്ളപ്പണം പിടിച്ചത് .ഇത് സംബന്ധിച്ച അന്വേഷണം ഊർജിതമാകുന്നു. എന്നാൽ ചർച്ചയാകുന്നത് ഈ പണം ആരുടേത് എന്ന ചോദ്യമാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൗറയിൽ ബംഗാൾ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമാൻ ബിക്‌സൽ കൊങ്കരി എന്നിവർ സഞ്ചരിച്ച വാഹനം ആയിരുന്നു ഇത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ മൂവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വാഹനത്തിൽ നിന്ന് കണ്ടെത്തിയ നോട്ട് കൊട്ടുകൾ മെഷീൻ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തിയത്. പൂർണമായ കണക്കെടുപ്പിന് ശേഷമെ എത്ര പണമാണ് പിടിച്ചെടുത്തതെന്ന് പറയാനാകൂവെന്ന് ഹൗറ റൂറൽ എസ്.പി സ്വാതി പറഞ്ഞു.

ദിവസം കഴിയും തോറും തൃണമൂലിന്റെയും കോൺഗ്രസിന്റെയും അഴിമതി മറ നീക്കി പുറത്ത് വരികയാണ്. അദ്ധ്യാപക നിയമന അഴിമതിയെ തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ വിവിധ ഇടങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇഡി കണ്ടെത്തിയത്. കേസിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും അനന്തിരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിക്കും പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This