പണം വാങ്ങിയയാളെ കണ്ടാൽ തിരിച്ചറിയില്ല; നിയമന കോഴ വിവാദത്തില്‍ ഹരിദാസിന്റെ മൊഴിയില്‍ അവ്യക്തതയെന്ന് പൊലീസ്

Must Read

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിലെ നിയമനത്തട്ടിപ്പ് കേസില്‍ ആരോപണം ഉന്നയിച്ച ഹരിദാസിന്റെ മൊഴി പൊലീസ് എടുത്തു. നിയമന കോഴ വിവാദത്തില്‍ ഹരിദാസിന്റെ മൊഴിയില്‍ അവ്യക്തതയെന്ന് പൊലീസ്. 500 രൂപ നോട്ടുകള്‍ അടങ്ങിയ ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസിന്റെ മൊഴി. ആര്‍ക്കാണ് പണം നല്‍കിയതെന്നോ, പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ മൊഴിയില്‍ വ്യക്തത ഇല്ല. കാഴ്ച്ചക്കുറവുള്ളതിനാല്‍ പണം വാങ്ങിയ ആളെ കണ്ടാല്‍ തിരിച്ചറിയില്ലെന്നും മൊഴിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസന്‍ പറയുന്നത്.എന്നാല്‍ പണം കൈമാറ്റത്തിന് തെളിവ് നല്‍കാന്‍ ഹരിദാസന് സാധിച്ചില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന ഹരിദാസന്റെ മൊഴി പൊലീസിന് വിശ്വസനീയമല്ല. പണം വാങ്ങിയത് അഖില്‍ മാത്യുവാണെന്ന് ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു എന്നായിരുന്നു ആദ്യം പറഞ്ഞത്.പൊലിസ് കാണിച്ച അഖില്‍ മാത്യുവിന്റെ ഫോട്ടോയും ഹരിദാസന്‍ തിരിച്ചറിഞ്ഞില്ല.

അതേസമയം ഹരിദാസ് പണം നല്‍കിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ 10ന് അഖില്‍ മാത്യു പത്തനംതിട്ടയിലെന്ന് കഴിഞ്ഞ ദിവസം പൊലീസ് ഉറപ്പിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലാണ് ഇക്കാര്യം ആധികാരികമായി വ്യക്തമായത്. ഇനി സെക്രട്ടേറിയറ്റിന് മുന്നിലെ CCTV ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് കാന്റോണ്‍മെന്റ് പൊലീസിന്റെ നീക്കം.

 

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This