നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി

Must Read

കൊച്ചി: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. നിഖിലിന്റെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഓറിയോണ്‍ എന്ന സ്ഥാപനത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒളിവില്‍ പോയതിനാല്‍ നിഖിലിന് വീട്ടില്‍ നിന്ന് ഇത് ഒളിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിഖിലിന്റെ ഡിഗ്രി വ്യാജമാണെന്ന് പാര്‍ടിക്ക് ആദ്യം പരാതി നല്‍കുന്നത് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമാണ്.

അന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിഖില്‍ തോമസിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പാര്‍ട്ടിക്ക് നല്‍കിയത് തുല്യതാ സര്‍ട്ടിഫിക്കറ്റ് മാത്രം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലയില്‍ ആണെന്നായിരുന്നു നിഖില്‍ പാര്‍ട്ടിയേ അറിയിച്ചത്.

അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ പുലര്‍ച്ചെ കോഴിക്കോട്ടു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെ കോട്ടയത്ത് വെച്ച് കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This