സഹോദരിയെ കമന്റടിച്ചു; യുവാവിനെ നിലത്തിട്ട് ചവിട്ടുകയും വയറിലും മുഖത്തും അടിച്ചു; നടുറോഡില്‍ പോലീസുകാരന്റെ പരാക്രമം; വീഡിയോ വൈറലായതോടെ സസ്‌പെന്‍ഡ് ചെയ്തു

Must Read

ഗാസിയാബാദ്: സഹോദരിയെ കമന്റടിച്ച യുവാവിനെ പൊലീസുകാരന്‍ നടുറോഡില്‍ കുനിച്ചുനിര്‍ത്തി മുതുകത്ത് തുടര്‍ച്ചയായി അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് റിങ്കു രജോറ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ നിലത്തിട്ട് ചവിട്ടുകയും വയറിലും മുഖത്തും അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. മധുബന്‍ ബാപുധാം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് റിങ്കു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗസ്റ്റ് 14ന് യുപിയിലെ ഗാസിയാബാദിലെ കവിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. യൂണിഫോം ധരിച്ചാണ് റിങ്കുവിന്റെ പരാക്രമം. സഹോദരിയെ യുവാവ് കമന്റടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ റിങ്കു യുവാവിനെ ആകമിക്കുകയായിരുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This