പൊൻകുന്നം അപകടം: ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തൽ; നരഹത്യാക്കുറ്റം ചുമത്തി

Must Read

കോട്ടയം: ഇന്നലെ രാത്രി പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് കണ്ടെത്തല്‍. അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവര്‍ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോണ്‍സണെതിരെ നരഹത്യാക്കുറ്റം ചുമത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മൂന്നു യുവാക്കളാണ് മരിച്ചത്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജീപ്പ് ദിശ തെറ്റി വന്ന് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This