അച്ഛനുമായി ‘ലിപ് ലോക്ക്’; രൂക്ഷവിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പൂജ ഭട്ട്

Must Read

ബോളിവുഡ് നടി പൂജ ഭട്ട് സിനിമയിലേക്ക് ചുവട് വെയ്ക്കുന്നത് അച്ഛനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമാണ്. സ്റ്റാര്‍ ഡസ്റ്റ് എന്ന മാസികയുടെ കവര്‍ പേജില്‍ പൂജ ഭാട്ടിന്റെയും പിതാവ് മഹേഷിന്റേയും ചുംബനചിത്രം വന്നിരുന്നു.ഇതിനു പിന്നാലെ ഇരുവരും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. ഒരു അച്ഛനും മകളും ഒരിക്കലും ഇത്തരത്തില്‍ ചുംബിക്കില്ല എന്നും ഇതില്‍ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു പലരുടെയും വിമര്‍ശനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു കാലത്ത് വലിയ വിവാദമായി മാറിയ മഹേഷ് ഭട്ടും മകള്‍ പൂജാ ഭട്ടും ലിപ് ലോക്ക്’ ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പൂജ ഭട്ട്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജ ഭട്ടിന്റെ പ്രതികരണം.

‘ദൗര്‍ഭാഗ്യവശാല്‍ ചില കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. ഷാരൂഖ് ഖാന്‍ ഇതെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എല്ലായ്പ്പോഴും കുട്ടികളായിരിക്കും. സ്നേഹം പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ ചുംബനത്തിലൂടെയായിരിക്കും. ആളുകള്‍ അവര്‍ക്ക് തോന്നിയത് പറയും. അതൊന്നും കാര്യമാക്കുന്നില്ല. മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്നേഹബന്ധത്തെ മോശമായി ചിത്രീകരിക്കുന്നത്’ എന്നാണ് പൂജ ഭട്ട് പറഞ്ഞത്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This