പൊറോട്ടയും ബീഫ് കറിയും കടം നൽകിയില്ല; ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് യുവാവിന്റെ പ്രതികാരം

Must Read

കൊല്ലം: പൊറോട്ടയും ബീഫ് കറിയും കടം നല്‍കാത്തതിനാല്‍ ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണു വാരിയിട്ടു. കൊല്ലം പൊരീക്കല്‍ സ്വദേശികളായ രാധയും മകനായ തങ്കപ്പനും നടത്തുന്ന എഴുകോണ്‍ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് ഈ പ്രതികാര സംഭവം നടന്നത്. സംഭവത്തില്‍ പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കടയുടമ ആദ്യകച്ചവടം നടന്നില്ലെന്നും കുറച്ചുനേരം കാത്തിരിക്കാനും അനന്തുവിനോട് ആവശ്യപ്പെട്ടു.

കൂടാതെ മുന്‍പ് ഇയാള്‍ ഇവിടെ നിന്ന് കഴിച്ച ആഹാരത്തിന്റെ പണം കൂടി ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പ്രതി ഹോട്ടലിലെ പൊറോട്ടയിലും ബീഫ് കറിയിലും മണ്ണ് വാരിയിടുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This