ചെകുത്താന് പോലും കോൺഗ്രസിനെ രക്ഷിക്കാനാവില്ല ! പ്രശാന്ത് കിഷോർ കോൺഗ്രസുമായി വഴി പിരിഞ്ഞു

Must Read

ന്യൂഡല്‍ഹി: കോൺഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള കോണ്‍ഗ്രസ് ആവശ്യത്തെ താന്‍ നിരസിച്ചതായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി ശാക്തീകരണ സമിതിയുടെ ഭാഗമാവുന്നതിനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനുമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. തന്നേക്കാള്‍ കോണ്‍ഗ്രസിന് ആവശ്യം മികച്ച നേതൃത്വത്തെയും സംഘടന നവീകരണ പരിപാടികളിലൂടെ താഴെ തട്ടിലേക്ക് ആണ്ടുപോയ അടിസ്ഥാന പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള കൂട്ടായ മനസ്സുമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രശാന്ത് കിഷോറിന്റെ അവതരണവും അതിന് ശേഷമുള്ള ചര്‍ച്ചകള്‍ക്കും ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ ഒരു ശാക്തീകരണ സമിതിയുണ്ടാക്കി. ഒപ്പം അദ്ദേഹത്തോട് പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള സമിതിയുടെ ഭാഗമാവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ആ ആവശ്യം നിരസിച്ചു. പാര്‍ട്ടിക്ക് വേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ക്കും അദ്ദേഹം എടുത്ത അധ്വാനത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു’. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് വേണ്ടി കോണ്‍ഗ്രസ് തിങ്കളാഴ്ച ഒരു ശാക്തീകരണ സമിതിയെ നിയോഗിച്ചിരുന്നു. പ്രശാന്ത് കിഷോറിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു ഇത്.

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോ ,ഇല്ലയോയെന്ന ചോദ്യങ്ങൾ ഏതാനും ദിവസങ്ങളായി ദേശീയ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേട്ടിരുന്നു അതിനാണ് വിരാമമായത്. പ്രശാന്ത് കിഷോറുമായുള്ള ചർച്ചകൾക്ക് ശേഷം കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഉന്നതാധികാര കർമ്മ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ഭാഗമായി പ്രശാന്ത് കിഷോറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. എന്നാൽ ഈ ക്ഷണം അദ്ദേഹം നിരസിച്ചുവെന്ന് കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്നങ്ങൾ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തപ്പെടെണ്ടതുണ്ടെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തു.

സോണിയ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ മരത്തോൺ ചർച്ചകളിൽ പ്രശാന്ത് കിഷോറും ഭാഗമായിരുന്നു. ഇതിനിടയിലാണ് തെലങ്കാനയിൽ എത്തി ടിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുമായി പ്രശാന്ത് ചർച്ച നടത്തിയത്. ഇത് കോൺഗ്രസ്‌ നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമായി. പാർട്ടിയിൽ ചേരാൻ കോൺഗ്രസ്‌ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാനാവില്ലെന്ന് പ്രശാന്ത് നേതാക്കളെ അറിയിച്ചതായാണ് വിവരം. പൂർണ പ്രവർത്തന സ്വാതന്ത്ര്യം പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടെങ്കിലും അത്‌ നൽകുന്നതിൽ നേതാക്കൾക്കിടയിൽ ഭിന്നഭിപ്രായം ഉണ്ടായിരുന്നു.

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This