കെ.സുധാകരൻ വഞ്ചിച്ചു!! പ്രതാപചന്ദ്രന്റെ മരണം കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന്.മുഖ്യമന്ത്രിക്ക് പരാതി നൽകി മക്കൾ

Must Read

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് പ്രതാപചന്ദ്രന്റെ മരണത്തിൽ കെ സുധാകരൻ കുരുക്കിലേക്ക് കോൺഗ്രസ് നേതാവിന്റെ മരണത്തിൽ കെ സുധാകരനെതിരെയും പരാതി. പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്നാണ് പ്രതാപചന്ദ്രൻ മരിച്ചതെന്നു ചൂണ്ടിക്കാട്ടി മക്കളാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് മുൻപ് ഡിജിപിക്ക് നൽകിയ പരാതി പിൻവലിച്ചത് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ സമ്മർദ്ദം മൂലമാണെന്ന് പരാതിയിൽ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സുധാകരൻ വാക്കു നൽകിയെങ്കിലും,അതു പാലിക്കാതെ വഞ്ചിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തി. പ്രതാപചന്ദ്രന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് പരാതി നൽകിയ മക്കളുടെ ആവശ്യം.

പരാതി മുഴുവനായി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക്, 2022 ഡിസംബർ 20ന് മരണപ്പെട്ടു പോയ കെപിസിസി ട്രഷറർ വി.പ്രതാപചന്ദ്രന്റെ മക്കൾ സമർപ്പിക്കുന്ന ഹർജി.

സർ,

ഞങ്ങളുടെ സ്നേഹനിധിയായ പിതാവ് വി.പ്രതാപചന്ദ്രൻ 2022 ഡിസംബർ 20ന് രാവിലെ മരണപ്പെട്ടു പോയിരുന്നു. അച്ഛന്റെ മരണത്തിൽ ഞങ്ങൾക്ക് വലിയ ദുരൂഹത അനുഭവപ്പെടുകയാണ്. കടുത്ത മാനസിക വ്യഥയിലായിരുന്നു അച്ഛൻ. പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറമായിരുന്നു അച്ഛൻ അനുഭവിച്ച ഹൃദയ വേദന. അച്ഛന്റേത് സ്വാഭാവിക മരണമായിരുന്നില്ലായെന്നും, മാനസികമായി പീഡിപ്പിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ച് അങ്ങനെയുണ്ടായതായ അഭിമാനക്ഷതം കാരണമാണ് അച്ഛനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.

ആയതിനാൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി എന്ന നിലയിൽ ഞങ്ങളുടെ പരാതിയിൽ പറയുന്ന വസ്തുതാപരമായ കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. അച്ഛന്റെ മരണശേഷം കിടന്നുറങ്ങാൻ പോലും പറ്റാത്ത വേദനയിലാണ് ഞങ്ങൾ കഴിയുന്നത്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകരല്ല.

ഈ പരാതി ഒരു കുടുംബത്തിന്റെ നീതിക്കു വേണ്ടിയുള്ള അപേക്ഷയാണ്. പരാതിക്ക് ആധാരമായ കാര്യങ്ങൾ സഹിതം ഞങ്ങൾ 2022 ഡിസംബർ 29ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എന്നാൽ കെപിസിസി പ്രസിഡന്റ് ശ്രീ. കെ.സുധാകരന്റെ അഭ്യർഥന മാനിച്ച് ഞങ്ങൾ പരാതി പിൻവലിക്കുകയായിരുന്നു. ഞങ്ങളുടെ പരാതി അന്വേഷിച്ച് അടിയന്തരമായ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പരാതി പിൻവലിച്ചത്.

എന്നാൽ അത്തരം നടപടികൾ ബോധ്യപ്പെടാത്തതു കാരണം ഞങ്ങൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ അടുക്കൽ നീതിക്കു വേണ്ടി സമീപിക്കുകയാണ്. പരാതിയുടെ ഉള്ളടക്കം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്. ആയതിന്റെ പകർപ്പ് ഈ പരാതിയോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This