കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം കരുത്ത് തെളിയിച്ചുവെന്ന് രാഷ്ട്രപതി ; ബജറ്റ് സമ്മേളനത്തിന് തുടക്കം

Must Read

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു. ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്‌സിനുകള്‍ രാജ്യം വിതരണം ചെയ്തുവെന്നും ഏറ്റവുമധികം ഡോസ് വാക്‌സിനുകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നായി മാറാന്‍ ഇന്ത്യയ്ക്ക് സാധിച്ചു എന്നും രാഷ്‌ട്രപതി പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വാക്‌സിനേഷന്‍ പരിപാടിയെന്ന് രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ വികസനത്തിനായി സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.

കോവിഡ് മഹാമാരി രാജ്യത്തെ നിരവധി പേരുടെ ജീവനെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍പോലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.ചൊവ്വാഴ്ച രാവിലെയാണ് ലോക്സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചര്‍ച്ചയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.

Latest News

സംരക്ഷണമൊരുക്കി മുഖ്യമന്ത്രി,എഡിജിപി തെറ്റുകാരനെങ്കിൽ ശക്തമായ നടപടിയെന്ന് എൽഡിഎഫ് കൺവീനർ.ഘടകകക്ഷികളുടെ ആവശ്യം തള്ളി പിണറായി.എഡിജിപിക്കെതിരെ നടപടിയില്ല

തിരുവനന്തപുരം:ഇടതു നേതാക്കളും സിപിഎം നേതാക്കളും എതിർത്തിട്ടും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി...

More Articles Like This