ദിലീപിനുള്ള അടുത്ത കുരുക്ക് എത്തി ; ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Must Read

 

കൊച്ചി: ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സലീഷിന്റെ അപകടമരണത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്കമാലി പോലീസിൽ ഇവർ പരാതി നല്‍കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും സലീഷിന്റെ സഹോദരന്‍ പരാതിയില്‍ പറയുന്നു.

2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് സലീഷ് മരണപ്പെട്ടത്. സലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്.

എന്നാല്‍ മരണത്തില്‍ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണെന്നുമാണ് സലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി നിലവില്‍ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇവർ കൈമാറാനും സാധ്യതയുണ്ട്.

ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന സലീഷ് ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ്ചെയ്തിരുന്നത് ഷലീഷിന്റെ എറണാകുളത്തെ സര്‍വീസ് സെന്ററിലായിരുന്നു.

Latest News

രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു; റൊമാന്റിക് പാട്ട്; മാളവിക ജയറാം പ്രണയത്തിലോ? ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

നടന്‍ ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുന്നത്. കാറിനുള്ളില്‍ നിന്നുമുള്ളൊരു ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാം...

More Articles Like This