സെന്റ് തോമസ് ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ വിവാദ പരാമർശം നടത്തി ഫാദർ.
ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ ഫാ. ആന്റണി നടത്തിയ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
ഫാദർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹലാൽ വിശദീകരണ യോഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങൾക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദർ ആന്റണി പറഞ്ഞത്. ഹലാൽ ഭക്ഷണമെന്നത് മുസ്ലിങ്ങൾ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാഗത്തും ചെയ്ൻ ജ്യൂസ് കട നടത്തി ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദർ പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള പ്രസ്താവനകൾ ഫാദറെ പോലെ വിദ്യാഭ്യാസമുള്ളവർ നടത്തുന്നത് ഖേദകരാണെന്ന് സുന്നി യുവജന സംഘം പറഞ്ഞു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുന്നി യുവജന സംഘം മുന്നറിയിപ്പ് നൽകി.