കൊച്ചി : സ്വകാര്യ ബസ് അപകടകരമായ രീതിയില്‍ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കാലടി അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയ്ഞ്ചല്‍ ബസിലെ ഡ്രൈവര്‍ ജോയലാണ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ബസ് ഓടിച്ചത്. ബസിലെ പാട്ടിനൊപ്പം താളം പിടിച്ചും, സ്റ്റിയറിങ്ങില്‍ നിന്ന് കൈകള്‍ എടുത്ത് മുകളിലേക്ക് ഉയര്‍ത്തിയുമായിരുന്നു ഡ്രൈവറുടെ അഭ്യാസം. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ മറ്റ് ജീവനക്കാരും ഡ്രൈവര്‍ക്ക് ഒപ്പം കൂടി. രണ്ടാഴ്ച്ച മുമ്പ് ആഗസ്റ്റ് 14 ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കാലടി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക