കെ റെയിലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.
കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് നാട്ടുകാർ തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ മടങ്ങി.
എറണാകുളം-തൃശൂർ ജില്ല അതിർത്തിയിൽ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട കെ-റെയിൽ പാത. ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികൾ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായാണ് നാല് കെ റെയിൽ ഉദ്യോഗസ്ഥരെത്തിയത്.
ഇവരെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടിവന്നു.
എളവൂർ പാറക്കടവിൽ ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ-റെയിൽ പദ്ധതി അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കെ റെയിൽ പദ്ധതിയ്ക്കെതിരെ നാട്ടുകാർ സമര സമിതിയും രൂപീകരിച്ചിട്ടുണ്ട്