പി.ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാനോരുങ്ങി കേരളം!..കണ്ണുകൾ ദാനം ചെയ്തു.രാവിലെ വീട്ടിലെത്തിക്കും, പൊതുദർശനം, രാഹുലും എത്തും, ആഗ്രഹം പോലെ മതചടങ്ങില്ല.

Must Read

ഇടുക്കി: അന്തരിച്ച കോൺഗ്രസ്സ് നേതാവ് പിടി തോമസിന് വ്യാഴാഴ്ച കേരളം വിട പറയും. പി ടി തോമസ്സിന്‍റെ മൃതദേഹം രാത്രിയോടെ ഇടുക്കി ഹൈറേഞ്ചിലെത്തിക്കും. വെല്ലൂരിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ട പി ടിയുടെ മൃതദേഹം കമ്പന്മേട് അതിര്‍ത്തിയിലൂടെയാണ് കേരളത്തിലെത്തിക്കുന്നത്. ഹൈറേഞ്ചിൽ നിന്ന് ഇടുക്കി, തൊടുപുഴ വഴി രാവിലെ ആറ് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് മണിക്ക് എറണാകുളം ഡിസിസിയിലാകും പൊതുദർശനം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പി.ടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്തു. ഒരു മാസം മുൻപ് എഴുതിവച്ച അന്ത്യാഭിലാഷ കുറിപ്പ് പ്രകാരമാണ് സംസ്കാരചടങ്ങുകൾ. മൃതദേഹം കൊച്ചി രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം എന്ന് അദ്ദേഹം അന്ത്യാഭിലാഷ കുറിപ്പിൽ എഴുതി വച്ചിരുന്നു. ചിതാഭസ്മത്തിൻ്റെ ഒരുഭാഗം ഇടുക്കി ഉപ്പുതോടിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം.

മൃതദേഹത്തിൽ റീത്ത് വയ്ക്കാൻ പാടുള്ളതല്ല. സംസ്കാര സമയത്ത് ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന വയലാറിൻ്റെ പാട്ട് കേൾപ്പിക്കണം തുടങ്ങിയവയായിരുന്നു അദ്ദേഹം എഴുതിവെച്ചിരുന്നത്. ഇപ്രകാരമാകും സംസ്കാരചടങ്ങുകൾ.അതിനിടെ, പി ടി യുടെ മൃതദ്ദേഹം ഇന്ന് രാത്രിയോടെ വെല്ലൂരിൽ നിന്ന് ഇടുക്കിയിൽ എത്തിക്കും. കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി എറണാകുളം ടൗൺ ഹാളിലെത്തി നാളെ അന്തിമോപചാരമർപ്പിക്കും.

എട്ട് മണിയോടെ ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഒന്നരയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസ്സിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. തുടർന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി.ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്കാരചടങ്ങുകൾ.

കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു.

കോൺ​ഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ​ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയ‍ർന്നു വന്ന പിടി കോൺ​ഗ്രസിലെ ഒറ്റയാനായിരുന്നു. ആ​ദ്യവസാനം കോൺ​ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവ‍ർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേ‍ർത്തു പിടിച്ചത്.

മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം​ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.

പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല.

പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This