ടോമി പഴയിടത്തിന്റെ മൃതസംസ്കാരം ശനിയാഴ്ച്ച 4 മണിക്ക് തേർത്തല്ലി മേരിഗിരിയിൽ

Must Read

കണ്ണൂർ : കഴിഞ്ഞ ദിവസം നിര്യാതനായ തടിക്കടവ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിടി തോമസ് (ടോമി )പഴയിടത്തിന്റെ മൃതസംസ്കാരം മെയ് 20 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ 4 മണിക്ക് നടത്തപ്പെടും.മേരിഗിരി ലിറ്റിൽ ഫ്ളവർ ഫൊറോനാ പള്ളി സിമിത്തേരിയിലെ കുടുംബ കല്ലറയിലാണ് മൃതസംസ്കാരം.ഭാര്യ പരേതയായ തെരേസാ തോമസ് (ത്രേസ്യാമ്മ ).

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കള്‍ : റ്റീസന്‍ തോമസ് ( നീന, അയര്‍ലണ്ട് ) ടെന്‍സിയ സിബി (ബ്‌ളാക്ക്‌റോക്ക് , അയര്‍ലണ്ട് ) സിസ്റ്റര്‍ ഉദയ തോമസ് (Ursuline സിസ്റ്റേഴ്സ് ആഫ്രിക്ക ) ഐറന്‍സ് തോമസ് (വാട്ടര്‍ഫോര്‍ഡ്, അയര്‍ലണ്ട് ).

മരുമക്കള്‍ : ബിന്ദു ( അയര്‍ലണ്ട് ) അഡ്വ.സിബി സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍, ട്രസ്റ്റി സീറോ മലബാര്‍ ചര്‍ച്ച് ,ബ്ളാക്ക്റോക്ക് ,ഡബ്ലിന്‍ ) രാജീവ് തോമസ് (അയര്‍ലണ്ട് ).

പരേതന്റെ ആത്മാശാന്തിക്കുവേണ്ടി സീറോമലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ .ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിലിന്റെ കാർമികത്വത്തിൽ ഡബ്ലിനിൽ സിബിയുടെ ഭവനത്തിൽ ഒപ്പിസ് പ്രാർത്ഥന നടത്തി.

പി.ടി തോമസ് ( ടോമി ) പഴയിടത്തിന്റെ നിര്യാണത്തില്‍ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അനുശോചനം രേഖപ്പെടുത്തി. ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌ ,ഹെറാൾഡ് ന്യുസ് ടിവി എന്നിവയുടെ ചീഫ് എഡിറ്റര്‍ ആയ അഡ്വ.സിബി സെബാസ്റ്റ്യന്‍ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ‘ ( https://www.chiefeditorsguild.com/)  സംഘടനയുടെ വൈസ് പ്രസിഡണ്ടാണ്. പിടി തോമസിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ ലൈവ് സ്ട്രീമിങ് അച്ചൂസ് വിഷ്വൽ മീഡിയ വഴി 20th May 2023 2.30PM മുതൽ ഉണ്ടായിരിക്കും.

ലിങ്ക് https://www.youtube.com/watch?v=S2tCznOSUpo

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This