പുതുപ്പള്ളിയില്‍ രാഷ്ട്രീയ പോരാട്ടം; അങ്കത്തിന് വനിത നേതാവും? ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

Must Read

കോട്ടയം: പുതുപ്പള്ളിയില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികള്‍. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കാണ് ഇരു സ്ഥാനാര്‍ത്ഥികളും ഇന്ന് പ്രാമുഖ്യം നല്‍കുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാര്‍ത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലയിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടത്. സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകളും ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ട്.

ബിജെപി അയര്‍കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, സംസ്ഥാന വക്താവും കോട്ടയം ജില്ലാ സഹ പ്രഭാരിയുമായ ടിപി സിന്ധുമോള്‍ എന്നിവരെയാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്‍ ഹരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Latest News

ഇപി ജയരാജൻ വധശ്രമ ഗൂഢാലോചന കേസില്‍ കെ സുധാകരൻ കുറ്റവിമുക്തൻ.കുറ്റപത്രം റദ്ദാക്കി

കൊച്ചി: സിപിഎം നേതാവ് ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്‍റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ്...

More Articles Like This