രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി..അജയ് മാക്കന്‍ തോറ്റു.

Must Read

ചണ്ഡീഗഡ്: ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി.കോണ്‍ഗ്രസ് എംഎല്‍എ ബിജെപിക്ക് വോട്ട് ചെയ്തു.വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ തോറ്റു. ഒരു വോട്ട് അസാധുവായതോടെ അജയ് മാക്കന്‍ തോറ്റു. സീറ്റ് ഉറപ്പിച്ചിരുന്ന കോണ്‍ഗ്രസ് വിജയാഘോഷവും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റും ചെയ്തു. വോട്ട് അസാധുവായതോടെ ട്വീറ്റ് പിന്‍വലിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുപ്പത് വോട്ടുകളാണ് അജയ് മാക്കന്‍ നേടിയത്. ഒരു വോട്ട് അസാധുവായതോടെ ബിജെപി പിന്തുണയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശര്‍മ്മയ്ക്ക് രാജ്യസഭയിലേക്കുള്ള വഴിതെളിഞ്ഞു. ബിജെപിയുടെ കൃഷ്ണ ലാല്‍ പന്‍വാറും തെരഞ്ഞെടുക്കപ്പെട്ടു. 31 വോട്ടാണ് പന്‍വാറിന് ലഭിച്ചത്. കാര്‍ത്തികേയ ശര്‍മ്മയ്ക്ക് 28 വോട്ടുകളും ലഭിച്ചു. 90 എംഎല്‍എമാരുള്ള ഹരിയാന നിയമസഭയില്‍ 88 വേട്ടുകളാണ് പരിഗണിക്കപ്പെട്ടത്. ഒരു എംഎല്‍എ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇതോടെ 29.34 വോട്ട് ഓരോ സ്ഥാനാര്‍ത്ഥിക്കും ജയിക്കാന്‍ ആവശ്യമായി വന്നു. 28 വോട്ടുകളുണ്ടായ കാര്‍ത്തികേയ ശര്‍മ്മ 29.66 വോട്ടുകള്‍ക്ക് മുന്‍തൂക്കമുണ്ടായി.

സ്വന്തം എംഎല്‍എ കാലുവാരിയതാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയത്. അദംപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടു. ബിജെപിയുടെ നയങ്ങളിലും ആശയങ്ങളിലും ബിഷ്‌ണോയ് വിശ്വാസം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നെന്നും ഖട്ടര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് നടന്ന് എട്ട് മണിക്കൂറുകള്‍ക്ക് ശേഷം, ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് വോട്ടണ്ണെല്‍ ആരംഭിച്ചത്. എംഎല്‍എമാര്‍ കാസ്റ്റിംഗ് വോട്ടില്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ഇരു പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വോട്ടെണ്ണലില്‍ അനിശ്ചിതത്വം നേരിട്ടത്.

കോണ്‍ഗ്രസ് എംഎല്‍എമാരായ കിരണ്‍ ചൗധരിയും ബിബി ബന്ദ്രയും തങ്ങളുടെ ബാലറ്റ് പേപ്പര്‍ പരസ്യപ്പെടുത്തിയത് ക്യാമറയില്‍ പതിഞ്ഞതായി പന്‍വാറും ശര്‍മ്മയും ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പ് ഫലം പെട്ടന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുഖമമായി നടന്ന തെരഞ്ഞെടുപ്പിന് തടസ്സം സൃഷ്ടിച്ചെന്ന് കോണ്‍ഗ്രസും ആരോപിച്ചു.അതേസമയം, രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ വിജയമാണ് ഇതെന്നും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രയത്‌നിക്കുന്നതിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ട്രെയ്‌നിങ്ങ് ഫലം കണ്ടില്ലെന്ന് ഖട്ടര്‍ പരിഹസിച്ചു. ‘റായ്പൂരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അടച്ചിട്ട് ഏഴ് ദിവസം എംഎല്‍എമാര്‍ക്ക് പരിശീലനം നല്‍കിയ കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണ്. ഒരു ദിവസം മാത്രം പരിശീലനം നേടിയ ഞങ്ങള്‍ വിജയിച്ചു

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This