ജനാധിപത്യ കേരളത്തിന് അപമാനമായി സിപിഎം -ബിജെപി അവിശുദ്ധ കൂട്ട്കെട്ട് ; രൂക്ഷ വിമർശനവുമായി ചെന്നിത്തല

Must Read

തിരുവനന്തപുരം: കുമ്പള പഞ്ചായത്തില്‍ സിപിഎമ്മുമായുളള കൂട്ടുകെട്ട് ആരോപിച്ച് നേതൃത്വത്തിന് എതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാന വ്യാപകമായി സിപിഎം ബിജെപിയുമായി കൂട്ടുകച്ചവടം നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎമ്മുമായുളള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും നേതൃത്വം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസ് ഉപരോധിച്ചത്. ബിജെപിയും സിപിഎമ്മും തലയിൽ മുണ്ടിട്ട് ഒത്തുതീർപ്പ് കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് ചെന്നിത്തല പരിഹസിച്ചു.

വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച് ഉള്ള രാഷ്ട്രീയപ്രവർത്തനം ഇടതു നയത്തിന് ഭാഗമാണോ എന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും. തുടർ ഭരണത്തിനുവേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധി ചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധപ്പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണ് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാനും യുഡിഎഫും പൊതു സമൂഹത്തെയും ജനാധിപത്യ വിശ്വാസികളുടേയും മുമ്പിൽ 69 നിയോജക മണ്ഡലങ്ങളിലെ എൽഡിഎഫ് ബിജെപി വോട്ട് കച്ചവടത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഇന്ന് കാസർകോട് ജില്ലയിൽ നിന്ന് പുറത്തു വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായ ബിജെപി – സിപിഎം അവിശുദ്ധ കൂട്ടുകെട്ടിൻ്റ ഭാഗമായി കാസർഗോഡ് ജില്ലയിൽ നടത്തുന്ന കച്ചവടത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു എന്ന് ചെന്നിത്തല പറഞ്ഞു.

കാസർകോട് ജില്ലയിലെ കുമ്പളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് സംസ്ഥാന നേതാക്കന്മാർ നേരിട്ട് ചർച്ച നടത്തി ഒത്തുതീർപ്പ് നടത്തി എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. സാധാരണ പ്രവർത്തകരെ ബലിദാനികളും രക്തസാക്ഷികളും ആക്കുന്ന അക്രമ നയം ഒരു സ്ഥലത്ത് പിൻതുടരുമ്പോൾ ഭരണത്തിൻറെ സുഖശീതളമായിൽ രമിക്കുന്നതിനു വേണ്ടി അധാർമികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്കു നിരക്കുന്നതാണോ എന്ന് ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ ചിന്തിക്കേണ്ടതാണ് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This