കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല , മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ !

Must Read

മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസിലെ എ വിഭാഗം നേതാക്കള്‍ക്കും, രമേശ് ചെന്നിത്തല , മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിരടക്കമുള്ള കെ പി സിസി യുടെ മുന്‍ അദ്ധ്യക്ഷന്‍മാര്‍ക്കുമാണ് കെ സുധാകരന്‍ രാജിവക്കുന്നതാണ് നല്ലതെന്ന അഭിപ്രായമുളളത്. പണം തട്ടിപ്പ് കേസിലാണ് കെ പി സി സി അധ്യക്ഷനെ അറസ്റ്റു ചെയ്തിട്ടുള്ളത്. അത് കൊണ്ട് സ്ഥാനമൊഴിയാന്‍ അദ്ദേഹത്തിന് ധാര്‍മിക ബാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തുക മാത്രമേ ചെയ്യുമായിരുന്നുളളുവെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. പുല്‍പ്പള്ളി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലോണ്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം ഭാരവാഹിത്വം രാജിവച്ചിരുന്നു. സമാന കേസില്‍ അറസ്റ്റിലായ കെ പി സി സി അധ്യക്ഷന്‍ രാജിവക്കാതിരുന്നാല്‍ അത് ഇരട്ടനീതിയായി വ്യാഖ്യാനിക്കപ്പെടുമെന്നും ഈ നേതാക്കള്‍ പറയുന്നു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This