കൊച്ചി : സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി നല്‍കിയ യുവതി പോലീസ് സ്‌റ്റേഷനില്‍. പരാതിയുടെ വിശദാംശങ്ങള്‍ അറിയാനും മൊഴിയെടുക്കുന്നതിനുമായി പോലീസ് ഇവരെ വിളിച്ച് വരുത്തുകയായിരുന്നു. പരാതി വ്യാജമാണെന്നും യുവതിയെ അറിയില്ല എന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. നടന്‍ ദിലീപാണ് കേസിന് പിന്നിലെന്നും ബാലചന്ദ്രകുമാർ സംശയം പ്രകടിപ്പിച്ചു.
കേസിന്റെ ഗൗരവം ഇപ്പോൾ വര്‍ധിക്കുകയാണ്. യുവതി മൊഴി നല്‍കിയതിന് പിന്നാലെ പോലീസ് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ബാലചന്ദ്ര കുമാറിനെ ചോദ്യം ചെയ്യും. ഹൈടെക് സെല്‍ എസിപി ബിജുമോന്‍ ആണ് കേസ് അന്വേഷിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ 40കാരിയാണ് ബാലചന്ദ്ര കുമാറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എളമക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചു എന്നാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് കൊച്ചിയിലേക്ക് വിളിപ്പിച്ചതെന്ന് ഇവർ പറയുന്നു. ഗാനരചയിതാതിന്റെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. വീഡിയോ എടുക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ പീഡനത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറയുന്നു.
2011ല്‍ നടന്ന സംഭവത്തില്‍ കേസ് നല്‍കാന്‍ വൈകിതയ് ഭയന്നിട്ടാണ്. ദിലീപ് പ്രതിയായ കേസില്‍ ബാലചന്ദ്രകുമാര്‍ ചാനലുകളില്‍ സജീവമാകുകയും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതും കണ്ടപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. ആരോപണം ഉന്നയിച്ച സ്ത്രീയെ അറിയില്ല എന്നാണ് ബാലചന്ദ്ര കുമാര്‍ പറയുന്നത്.