മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛന് വധശിക്ഷ

Must Read

ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛന് വധശിക്ഷ. ഹരിയാനയിലെ പല്വാളിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയായ പിതാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഷ്ടപരിഹാരമായി പെണ്‍കുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. 2020 ഒക്ടോബറില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കി. 15 വയസ്സായിരുന്നു ആ സമയത്തു പെണ്‍കുട്ടിയുടെ പ്രായം.

പിന്നീട് 16-ാം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പരിശോധനയില്‍ കുഞ്ഞിന്റെ ഡിഎന്‍എയ്ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വര്‍ഷം പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. കുഞ്ഞിനെ നിലവില്‍ ഒരു എന്‍ജിഒ ദത്തെടുത്തിരിക്കുകയാണ്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This