ബൈക്ക് യാത്രക്കാരനെ പിന്തുടർന്ന് കൊലപ്പെടുത്തുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകൻ മനോജ് കുമാറും ഭാര്യ ആരതി ശര്‍മയും അറസ്റ്റിൽ

Must Read

ബംഗളൂരു: ബൈക്ക് യാത്രക്കാരനായ ഡെലിവറി ബോയിയെ കാറിടിപ്പി ച്ച് കൊന്നതിന് ഗൂഡാലോചന ദമ്പതികളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍ (32), ഭാര്യ ആരതി ശര്‍മ (30) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച (ഒക്ടോബർ 25) രാത്രി ബെംഗളൂരുവിൽ നടന്ന ഒരു ദാരുണമായ റോഡപകടത്തിൽ ആൺ ദർശൻ എന്നയാൾ കൊല്ലപ്പെട്ടത് പുട്ടേനഹള്ളി പ്രദേശത്താണ് ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ഈ സംഭവം നടന്നത്. മനോജ് കുമാറും ഭാര്യ ആരതി ശർമ്മയും സഞ്ചരിച്ചിരുന്ന കാറിന്റെ സൈഡ് മിററുമായി ചെറിയൊരു കൂട്ടിയിടിയുണ്ടായി.അതിൽ കലിപൂണ്ട മനോജ് കുമാർ ബൈക്ക് ചെസ് ചെയ്തു പോയി കാർ ഇടിപ്പിച്ച് ദര്ശനെ കൊല്ലുകയായിരുന്നു . ഒക്ടോബര്‍ 25നായിരുന്നു സംഭവം. റോഡപകടം എന്നു കരുതിയ സംഭവം സിസിടിവി പരിശോധനയിലാണ് ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത്. നിസ്സാരമായ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലാണ് സംഭവം നടന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയില്‍ തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍, ക്ഷമാപണം നടത്തിയ ദര്‍ശന്‍ ഭക്ഷണ വിതരണത്തിനായി പോയി. എന്നാല്‍ മനോജ് കുമാര്‍ ബൈക്കിനെ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിച്ചു. നാട്ടുകാര്‍ ദര്‍ശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദര്‍ശന്റെ സഹോദരി ജെപി നഗര്‍ ട്രാഫിക് പൊലീസില്‍ പരാതി നല്‍കി. സംഭവസ്ഥലത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് അപകടത്തിന് മിനിട്ടുകള്‍ക്കു മുന്‍പ് ബൈക്ക് യാത്രക്കാരനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ചില ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതും സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റു ചെയ്തത്. Also Read – 9ാം വയസ്സുമുതല്‍ റിക്രൂട്ട്മെന്റ്; ഇന്ത്യയില്‍ പള്ളികള്‍ അനുവദിക്കില്ലെന്നു വരെ പറഞ്ഞ് ബ്രെയിന്‍ വാഷിങ്; ചാവേറായാല്‍ കുടുംബത്തിന് സമ്മാനം; ഇപ്പോള്‍… കഴിഞ്ഞ ഒക്ടോബര്‍ 25-ന് രാത്രി പുട്ടേനഹള്ളി പ്രദേശത്താണ് സംഭവം.

ഡെലിവറി ബോയിയായ ദര്‍ശന്‍ സുഹൃത്ത് വരുണിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ദമ്പതികളുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ കണ്ണാടിക്ക് നിസ്സാരമായ കേടുപാടുകള്‍ സംഭവിച്ച ഈ അപകടത്തിന് ശേഷം ദര്‍ശന്‍ ക്ഷമാപണം നടത്തുകയും ബൈക്കോടിച്ച് മുന്നോട്ട് പോകുകയും ചെയ്തു. എന്നാല്‍ മനോജ് കുമാറും ഭാര്യ ആരതി ശര്‍മ്മയും കാറില്‍ ബൈക്കിനെ പിന്തുടര്‍ന്നു. രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം, മനോജ് കുമാര്‍ മനഃപൂര്‍വം കാര്‍ ദര്‍ശന്റെ ബൈക്കില്‍ ഇടിപ്പിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. അപകടത്തില്‍ ദര്‍ശന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന വരുണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയുമാണ്.

ആദ്യം ജെ.പി. നഗര്‍ ട്രാഫിക് പോലീസ് വാഹനാപകട മരണമായി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ലോകേഷ് ജഗലസര്‍ ഇത് മനഃപൂര്‍വമുള്ള കൊലയാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ദമ്പതികള്‍, തെളിവുകള്‍ നശിപ്പിക്കാനായി മുഖംമൂടി ധരിച്ച് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ ശേഖരിക്കാന്‍ പിന്നീട് സ്ഥലത്ത് തിരിച്ചെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പുട്ടേനഹള്ളി പോലീസ് സ്റ്റേഷനില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മനോജ് കുമാര്‍ കളരിപ്പയറ്റ് അധ്യാപകനാണ്. ജമ്മു കശ്മീര്‍ സ്വദേശിനിയാണ് ഭാര്യ ആരതി ശര്‍മ്മ. അഞ്ചു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം. രാത്രി ഏകദേശം 9 മണിയോടെ ദര്‍ശന്റെ സ്‌കൂട്ടര്‍ അബദ്ധത്തില്‍ മനോജിന്റെ കാറിന്റെ റിയര്‍ വ്യൂ മിററില്‍ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം.

Previous articleചീനിക്കുഴി കൂട്ടക്കൊലക്കേസ്: പ്രതി ഹമീദിന് വധശിക്ഷ. മകനും കുടുംബവും ഉറങ്ങി കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെടോള്‍ ഒഴിച്ച് തീകൊളുത്തി.കൊച്ചുമക്കള്‍ അടക്കം രക്ഷപ്പെടരുതെന്ന വാശിയോടെ വെള്ള കണക്ഷനും വിച്ഛേദിച്ചു.ക്രൂരമായ കൊലപാതകത്തിന് തൂക്കുകയർ !
Next articleമുംബൈ :വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍ എത്തി . ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്‌സ് ആണ് വിജയശില്‍പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി.ഒക്ടോബര്‍ 30 വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടും ജെമീമ റോഡ്രിഗസ് ആഹ്ലാദം കാട്ടിയില്ല. ആഘോഷവും നടത്തിയില്ല. അവള്‍ക്ക് മുന്നില്‍ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. സെഞ്ച്വറിയായിരുന്നില്ല അത്. മറിച്ച് ടീമിനെ വിജയ വഴിയിലെത്തിക്കുക. അതായിരുന്നു ലക്ഷ്യം. അതുവരെ അഹ്ലാദമൊന്നും കാട്ടാതെ പോരാട്ടം തുടര്‍ന്നു. അത് വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍ചെയ്‌സുമായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ റെക്കോഡ് റണ്‍ പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജെമീമ റോഡ്രിഗസ് 127 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നവി മുംബൈ ആ താരത്തെ കൈകൂപ്പി തൊഴുതു. മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂര്‍ണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയായിരുന്നു. ആദ്യമല്‍സരങ്ങളിലടക്കം തന്റെ മോശം പ്രകടനം നല്‍കിയ പ്രയാസകരമായ സമയത്തെ നേരിടാന്‍ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഈ ടൂറില്‍ ഞാന്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി സുഖമില്ല, മല്‍സരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാന്‍ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു.  ദൈവം എല്ലാം നോക്കി. തുടക്കത്തില്‍, ഞാന്‍ കളിക്കുകയായിരുന്നു, ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ തളരാന്‍ തുടങ്ങി. അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് – അവിടെ നില്‍ക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി.’ യേശുവില്ലെങ്കില്‍ ജയം അസാധ്യമായിരുന്നുവെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ മതേതര മുഖത്തിന് തെളിവ് കൂടിയായി നവി മുംബൈയിലെ ഗ്രൗണ്ടിലെ താരത്തിന്റെ ഈ പ്രഖ്യാപനം. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ ഷഫാലിയെ നഷ്ടമായി. പത്തോവറിനുള്ളില്‍ സ്മൃതി മന്ഥാനയും പുറത്തായി. ജെമീമ- ഹര്‍മന്‍പ്രീത് സഖ്യമാണ് പിന്നീട് കരുത്തായത്. ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ചതോടെ മൂന്നാം വിക്കറ്റില്‍ 147 റണ്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മത്സരത്തിന്റെ 36-ാം ഓവറില്‍ ഹര്‍മന്‍പ്രീതിനെ മടക്കി അനബെല്‍ സതര്‍ലന്‍ഡ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. സ്മൃതി മന്ദാന (24), ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി. അമന്‍ജോത് കൌര്‍(15) ആയിരുന്നു വിജയ റണ്‍ കുറിക്കുമ്പോള്‍ ജെമീമയ്ക്കൊപ്പം ക്രീസില്‍. വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായ 15 ജയങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിയുന്നത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ പഴക്കമേഴിയ ക്ലബ്ബുകളിലൊന്നായ ഖാര്‍ ജിംഖാന മുമ്പ് വാര്‍ത്തകളില്‍ എത്തിയിരുന്നു. ജമീമയുടെ പിതാവ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജമീമയുടെ പിതാവ് ഇവാന്റെ നേതൃത്വത്തില്‍ ക്ലബ്ബിന്റെ പരിസരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതായും മതപരിവര്‍ത്തനത്തിന് ഉള്‍പ്പെടെ വഴിയൊരുക്കുന്നതായുമാണ് ആരോപണം ഉയര്‍ന്നത്. ഇതിനെതിരെ അംഗങ്ങളില്‍ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തതോടെയാണ് ഇന്ത്യന്‍ താരത്തിന്റെ അംഗത്വം റദ്ദാക്കാന്‍ ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്. ”ജമീമ റോഡ്രിഗസിന്റെ പിതാവ് ഇവാന്‍ ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ് എന്നു പേരുള്ള ഒരു സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പ്രസിഡന്‍ഷ്യല്‍ ഹാള്‍ 35 പരിപാടികള്‍ക്കായാണ് ബുക്ക് ചെയ്തിരുന്നത്. അവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം’ ഖാര്‍ ജിംഖാന മാനേജിങ് കമ്മിറ്റി അംഗം ശിവ് മല്‍ഹോത്ര അന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ വിവാദങ്ങളെ എല്ലാം പ്രകടനത്തിലൂടെ തകര്‍ത്തെറിയുകയാണ് ജമീമ. ഇനി രാജ്യത്തിന്റെ അഭിമാന പുത്രിയാണ് അവര്‍.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This