റഷ്യ-യുക്രെയ്‍ന്‍ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ യുക്രെയ്ന്‍ പുരോഗതി പ്രകടിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.വരും ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.
വെടിനിര്‍ത്തലില്‍ തീരുമാനമായില്ല. ചര്‍ച്ചകള്‍ തുടരുമെന്നും യുക്രെയ്ന്‍ പ്രതിനിധി അറിയിച്ചു. മൂന്നാംവട്ട ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നും അടുത്ത ചര്‍ച്ചയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആകുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു റഷ്യന്‍ പ്രതികരണം.
യുദ്ധഭൂമിയില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടായതായാണ് യുക്രെയ്ന്‍ സംഘത്തിലെ പ്രതിനിധി വ്യക്തമാക്കിയത്. എന്നാല്‍ വെടിനിര്‍ത്തലില്‍ തീരുമാനമായില്ല.
ചര്‍ച്ചകള്‍ തുടരുമെന്നും യുക്രെയ്ന്‍ പ്രതിനിധി അറിയിച്ചു. മൂന്നാംവട്ട ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നും അടുത്ത ചര്‍ച്ചയില്‍ അന്തിമതീരുമാനമെടുക്കാന്‍ ആകുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു റഷ്യന്‍ പ്രതികരണം. അടുത്ത് തന്നെ വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റഷ്യ വ്യക്തമാക്കി.