റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കെ, റഷ്യന്‍ മേജര്‍ ജനറല്‍ വിറ്റാലി ഗെരാസിമോവ് കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
റഷ്യയിലെ സെന്‍ട്രല്‍ മിലിടറി ഡിസ്ട്രിക്റ്റിന്റെ 41-ആം ആര്‍മിയുടെ ആദ്യത്തെ ഡെപ്യൂടി കമാന്‍ഡറായിരുന്നു വിറ്റാലി ഗെരാസിമോവ്. യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, രണ്ടാം ചെചെന്‍ യുദ്ധത്തിലും സിറിയയില്‍ നടന്ന റഷ്യന്‍ സൈനിക നടപടികളിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2014 ല്‍ ക്രിമിയ പിടിച്ചെടുക്കുന്നതില്‍ പങ്കെടുത്തിരുന്നു.’അധിനിവേശ സേനയിലെ മുതിര്‍ന്ന കമാന്‍ഡ് സ്റ്റാഫുകള്‍ക്കിടയില്‍ മറ്റൊരു നഷ്ടം’, യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. നിരവധി മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം 45 കാരനായ ജനറലിന്റെ മരണത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തേ റഷ്യന്‍ 7-ാം എയര്‍ബോണ്‍ ഡിവിഷന്‍ കമാന്‍ഡിംഗ് ജനറല്‍ ആന്‍ഡ്രി സുഖോവെറ്റ്‌സ്‌കിയെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ അറിയിച്ചിരുന്നു. അതിനിടെയാണ് മറ്റൊരു മേജര്‍ കൂടി കൊല്ലപ്പെടുന്നത്.