കടന്നുകയറ്റം ഇനി എളുപ്പം !! , സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി റഷ്യയുടെ പുതിയ നീക്കം

Must Read

മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. യുക്രൈനെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് റഷ്യയുടെ നീക്കം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യയിപ്പോള്‍ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്.

യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് ഈ നടപടി കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് റഷ്യന്‍ പ്രസിഡന്റ് പുതിന്‍ പ്രഖ്യാപനം നടത്തിയത്. യുക്രൈന്റെ കിഴക്കന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ നടപടിയിലൂടെ കഴിയുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്.

യുക്രൈന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചുകൊണ്ട് റഷ്യ കടന്നുകയറ്റത്തിനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.

സ്വതന്ത്രമാക്കിയ ഡൊണെറ്റ്സ്‌കിലും ലുഹാന്‍സ്‌കിലും യുക്രൈന്‍ വിമതരുടെ സഹായത്തോടെ റഷ്യ സൈനിക നീക്കങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുക്രൈന്‍ പരമാധികരത്തിന്‍മേല്‍ കടന്നുകയറി കൊണ്ട് അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

 

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This