സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ളിംലീഗ് സംസ്ഥാന അദ്ധ്യക്ഷനായി. ഇന്നുരാവിലെ പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായും തിരഞ്ഞെടുത്തിട്ടുണ്ട്. . മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയാചാര്യനുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കഴിഞ്ഞദിവസം അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്. നിലവില്‍ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ് സാദിഖലി ശിഹാബ് തങ്ങള്‍.
ഹൈദരലി തങ്ങളുടെ അനാരോഗ്യത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത് സാദിഖലി തങ്ങളാണ്.ഹൈദരലി തങ്ങളുടെ അനുജനും പാണക്കാട്ടെ കുടുംബത്തിലെ മുതിര്‍ന്ന അംഗവുമാണ് 55കാരനായ സാദിഖലി. 2009 മുതല്‍ മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം വഹിക്കുന്നുണ്ട്. 2000 മുതല്‍ 2007 വരെ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
15 വര്‍ഷക്കാലം സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍(എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡന്റുമായിരുന്നു.വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വന്‍റാലി പരോക്ഷത്തില്‍ സാദിഖലി തങ്ങളിലേക്കുള്ള അധികാര കൈമാറ്റം കൂടിയായി മാറുകയായിരുന്നു. റാലിയുടെ ഉദ്ഘാടകന്‍ സാദിഖലി തങ്ങളായിരുന്നു.