പെട്രോൾ, ഡീസൽ വില കൂട്ടി ;മാർച്ച് അവസാനത്തോടെ ഇന്ധനവില ലിറ്ററിന് 10 രൂപ മുതൽ 25 രൂപ വരെ ഉയർന്നേക്കും

Must Read

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നാല് മാസമായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ ഇന്ധന വിലയില്‍ ഉടന്‍ വര്‍ധനവുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. ആദ്യ ഘട്ടത്തില്‍ ലിറ്ററിന് രണ്ട് രൂപയെങ്കിലും കൂട്ടിയേക്കും. മാര്‍ച് അവസാനത്തോടെ ലിറ്ററിന് 25 രൂപയുടെയെങ്കിലും വര്‍ധനവുണ്ടാവുന്ന് വിദഗ്ധര്‍ പറയുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 110 ഡോളറിന് മുകളിലാണ്. നിലവില്‍, അഹ്മദാബാദില്‍ പെട്രോള്‍ വില ലിറ്ററിന് 95.15 രൂപയാണ്, ഇത് ലിറ്ററിന് 105 മുതല്‍ 120 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ ലിറ്ററിന് 89.14 രൂപയ്ക്ക് വില്‍ക്കുന്ന ഡീസല്‍ ഈ മാസാവസാനത്തോടെ 99.13 മുതല്‍ 114.14 രൂപ വരെ ഉയര്‍ന്നേക്കും.
പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെലിന്റെ (പിപിഎസി) വിവരമനുസരിച്ച്‌ മാര്‍ച് മൂന്നിന് ഇന്‍ഡ്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ ബാരലിന് 117.39 ഡോളറായി ഉയര്‍ന്നു, ഇത് 2012 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആദ്യം പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് മരവിപ്പിച്ചപ്പോള്‍ ഇന്‍ഡ്യന്‍ ബാസ്‌കറ്റ് ക്രൂഡ് ഓയിലിന്റെ ബാരലിന് ശരാശരി 81.5 ഡോളറായിരുന്നു വില.

Latest News

പാരീസ് ഒളിംപിക്സ്; ടെന്നിസിൽ നിന്ന് റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് !

പാരീസ്: പാരീസ് ഒളിംപിക്സ് ടെന്നിസിൽ നിന്ന് സൂപ്പർ താരം റാഫേൽ നദാൽ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്‍റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. തുടയിലെ വേദനമൂലം ഇന്നലെ നദാൽ...

More Articles Like This